Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
ഡിസംബർ 10 ന് ജി.സി.സി ഉച്ചകോടിയിൽ ഗൾഫ് പ്രതിസന്ധിക്ക് പരിഹാരമാകുമെന്ന് കുവൈത്ത്

December 02, 2019

December 02, 2019

ദോഹ :  നിലവിലെ ഗൾഫ് പ്രതിസന്ധിക്ക് അടുത്ത ആഴ്ച തന്നെ പരിഹാരമാകുമെന്ന് കുവൈത്ത്. പ്രധാനമന്ത്രി ഷെയ്ഖ് സബാഹ് ഖാലിദ് അൽ സബാഹാണ് ഇക്കാര്യം അറിയിച്ചതെന്ന് തുർക്കിയിലെ അനദോലു വാർത്താ ഏജൻസിയെ ഉദ്ധരിച്ച് 'മിഡിൽ ഈസ്റ്റ് മോണിറ്റർ' റിപ്പോർട്ട് ചെയ്തു. 40 മത് ജിസിസി ഉച്ചകോടി ഡിസംബർ 10 ന് റിയാദിൽ ചേരുമെന്നും ഖത്തറിനു മേൽ സൗദി അറേബ്യ,യു.എ.ഇ,ബഹ്‌റൈൻ എന്നീ രാജ്യങ്ങൾ ഏർപ്പെടുത്തിയ ഉപരോധം പിൻവലിക്കാനുള്ള സുപ്രധാന തീരുമാനം ഉച്ചകോടിയിൽ ഉണ്ടാവുമെന്നും കുവൈത്ത് പ്രധാന മന്ത്രി പറഞ്ഞതായി റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. അനുരഞ്ജനത്തിനും ജി.സി.സി രാജ്യങ്ങളുടെ ഒത്തുചേരലിനും ഏറ്റവും അനുയോജ്യമായ ഇടമാണ് റിയാദിൽ ചേരുന്ന ഗൾഫ് ഉച്ചകോടിയെന്നും പ്രധാനമന്ത്രി പറഞ്ഞു. തുടർച്ചയായ രണ്ടാം വർഷമാണ് ജി.സി.സി ഉച്ചകോടിക്ക് റിയാദ് വേദിയാകുന്നത്.അടുത്തയാഴ്ച ഉച്ചകോടി ചേരുന്ന കാര്യം സൗദിയിലെ അറബ് ന്യൂസും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.


2017 ജൂണിലാണ് സൗദി അറേബ്യ,യു.എ.ഇ,ബഹ്‌റൈൻ എന്നീ അയൽരാജ്യങ്ങൾ തീവ്രവാദ ബന്ധം ആരോപിച്ച് ഖത്തറിനെതിരെ കര-വ്യോമ-നാവിക പാതകളിൽ വിലക്കേർപ്പെടുത്തിക്കൊണ്ട് ഉപരോധം പ്രഖ്യാപിച്ചത്. എന്നാൽ ഖത്തർ ആരോപണം പല തവണ നിഷേധിച്ചിരുന്നു. ഉപരോധം മുപ്പത് മാസം പിന്നിടുന്ന ഘട്ടത്തിലാണ് മേഖലയെ മുഴുവൻ കടുത്ത പ്രതിസന്ധിയിലാക്കിയ ഉപരോധം ഉടൻ അവസാനിച്ചേക്കുമെന്ന ശുഭസൂചനകൾ പുറത്തുവരുന്നത്. ഗൾഫ് നയതന്ത്ര പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിന്റെ ഭാഗമായി ഖത്തർ വിദേശകാര്യ മന്ത്രിയും ഉപ പ്രധാനമന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൽ റഹിമാൻ അൽതാനി കഴിഞ്ഞ മാസം സൗദിയിൽ അപ്രഖ്യാപിത സന്ദർശനം നടത്തിയതായി വാൾസ്ട്രീറ്റ് ജേർണൽ,റോയിട്ടേഴ്‌സ് എന്നീ അന്താരാഷ്ട്ര മാധ്യമങ്ങൾ നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. ദോഹയിൽ നടക്കുന്ന അറബ് ഗൾഫ് കപ്പിൽ അവസാന നിമിഷം അയൽരാജ്യങ്ങളിൽ നിന്നുള്ള ടീമുകൾ പങ്കെടുത്ത കാര്യം ചൂണ്ടിക്കാട്ടി കുവൈത്ത് ദേശീയ പാർലമെന്റ് സ്പീക്കറും ഉപരോധം ഉടൻ പിൻവലിക്കപ്പെടുമെന്ന സൂചന നൽകിയിരുന്നു.

ഖത്തർ-ഗൾഫ് വാർത്തകൾ കൃത്യതയോടെ ഏറ്റവുമാദ്യം ലഭിക്കാൻ +974 66200 167 എന്ന വാട്സ് ആപ് നമ്പറിൽ സന്ദേശം അയക്കുക 


Latest Related News