Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
ബാക്ടീരിയയുടെ സാന്നിധ്യം ഉണ്ടെന്ന് സംശയം : ഖത്തറിലും യു.എ.ഇ.യിലും 'കിൻഡർ സർപ്രൈസ്' ചോക്കലേറ്റുകൾ പിൻവലിച്ചു

April 08, 2022

April 08, 2022

ദോഹ : ഇറ്റാലിയൻ ചോക്കലേറ്റ് കമ്പനിയായ ഫെററോയുടെ 'കിൻഡർ സർപ്രൈസ്' ചോക്കലേറ്റ് വിപണിയിൽ നിന്നും തിരിച്ചുവിളിച്ചതായി നിർമാതാക്കൾ അറിയിച്ചു.  ഇവയിൽ, ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുന്ന സാൽമൊണെല്ല ബാക്ടീരിയയുടെ സാന്നിധ്യം ഉണ്ടെന്ന സംശയത്തെ തുടർന്നാണ് നടപടി.

ഖത്തറിലും യു.എ.ഇ.യിലും ഈ ഉത്പന്നം തിരിച്ചുവിളിച്ചെങ്കിലും, മറ്റ് ജി.സി.സി രാജ്യങ്ങളിൽ ഇവ ലഭ്യമാവും. ഖത്തറിലോ യു.എ.ഇ.യിലോ സാൽമൊണെല്ല രോഗം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നും, ഉപഭോക്താക്കളുടെ സുരക്ഷയ്ക്ക് പ്രഥമപരിഗണന നൽകുന്നതിനാലാണ് കിൻഡർ സർപ്രൈസിന്റെ വിപണി നിർത്തിവെക്കാൻ തീരുമാനിച്ചത് എന്നും ഫെററോ അധികൃതർ അറിയിച്ചു. ബെൽജിയത്തിലെ യൂണിറ്റിൽ നിന്നാണ് ഖത്തറിലേക്കും യു.എ.ഇ.യിലേക്കുമുള്ള ചോക്കലേറ്റുകൾ നിർമിക്കുന്നത്. ഇതേ യൂണിറ്റിൽ നിന്നും യൂറോപ്പിലേക്ക് അയച്ച ചോക്കലേറ്റുകളിൽ സാൽമൊണെല്ലയുടെ സാന്നിധ്യം സ്ഥിരീകരിച്ചിരുന്നു. ഇതിനാലാണ് ഈ നടപടി. അതേസമയം, കമ്പനിയുടെ മറ്റ് ചോക്കലേറ്റുകൾ ഉപയോഗിക്കുന്നതിൽ കുഴപ്പമില്ലെന്നും അധികൃതർ വിശദമാക്കി.


Latest Related News