Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
ലണ്ടനിൽ ഖത്തര്‍ അമീറിന്റെ ചിത്രം കണ്ട് സൂപ്പർസ്റ്റാർ രജനീകാന്തെന്ന് തെറ്റിദ്ധരിച്ചു; തെറ്റ് തിരുത്തി ഖുശ്ബുവിന്റെ ട്വീറ്റ്

August 30, 2019

August 30, 2019

ഷോപ്പിങിനിടയില്‍ ഒരു കടയില്‍ കണ്ട ചിത്രം രജനിയുടേതാണെന്ന് കരുതി ഖുശ്ബു ഫോട്ടോ സഹിതം ട്വീറ്റ് ചെയ്യുകയായിരുന്നു.

ലണ്ടൻ : ഖത്തര്‍ അമീറിനെ സൂപ്പര്‍സ്റ്റാര്‍ രജനീകാന്തായി തെറ്റിദ്ധരിച്ച് ട്വീറ്റ് ചെയ്ത ഖുശ്ബു, തെറ്റ് ചൂണ്ടിക്കാട്ടിയപ്പോള്‍ മാപ്പ് പറഞ്ഞു. അവധി ആഘോഷിക്കാന്‍ ലണ്ടനില്‍ പോയതായിരുന്നു ഖുശ്ബു. അവിടെ ഷോപ്പിങിനിടയില്‍ ഒരു കടയില്‍ കണ്ട ഖത്തർ അമീറിന്റെ കാരിക്കേച്ചർ രജനിയുടേതാണെന്ന് കരുതി ഖുശ്ബു ഫോട്ടോ സഹിതം ട്വീറ്റ് ചെയ്യുകയായിരുന്നു.

'നോക്കൂ.. ലണ്ടനിലെ ഓക്‌സ്‌ഫോര്‍ഡ് തെരുവിലെ സൊവനീര്‍ ഷോപ്പില്‍ കണ്ടതെന്താണെന്ന്. നമ്മുടെ സ്വന്തം സൂപ്പര്‍സ്റ്റാര്‍ രജനി.' ഇതായിരുന്നു ഖുശ്ബുവിന്റെ ട്വീറ്റ്. ഷോപ്പിലുണ്ടായിരുന്ന മൊബൈല്‍ കവറിന്‍റെ ചിത്രം ട്വീറ്റിനൊപ്പം പങ്കുവെച്ചു.

എന്നാല്‍ അത് രജനിയല്ലെന്നും ഖത്തര്‍ അമീര്‍ ശെയ്ഖ് തമീം ബിന്‍ ഹമദ് ആണെന്നും നിക്സണ്‍ എന്നയാള്‍ ഖുശ്ബുവിനെ തിരുത്തി.ഖത്തറിൽ നിന്നായിരുന്നു നിക്സൻറെ ട്വീറ്റ്.കഴിഞ്ഞ 12 വര്‍ഷമായി ഖത്തറിൽ തുടരുന്നതില്‍ അഭിമാനമുണ്ടെന്നും നിക്സണ്‍ ട്വീറ്റ് ചെയ്തു.

"....എന്നെ തിരുത്തിയതിന് നന്ദി നല്ല സുഹൃത്തുക്കളെ. ഒരുപാട് നന്ദി. തെറ്റ് അംഗീകരിക്കുക, തെറ്റുകളില്‍ നിന്ന് പഠിക്കുക. അതല്ലേ മനുഷ്യത്വം"- ഖുശ്ബു ട്വീറ്റ് ചെയ്തു.


Latest Related News