Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
ആഗസ്റ്റ് 18 മുതൽ കേരളത്തിൽ നിന്ന് ദോഹയിലേക്കുള്ള വിമാനസർവീസുകളും ടിക്കറ്റ് നിരക്കും അറിയാം 

August 17, 2020

August 17, 2020

ദോഹ : കേരളത്തിൽ നിന്നും ഖത്തറിലേക്കും തിരിച്ചുമുള്ള സർവീസുകളിലേക്ക് എയർ ഇന്ത്യ എക്സ്‌പ്രസും ഇൻഡിഗോയും ടിക്കറ്റ് ബുക്കിങ് സ്വീകരിച്ചു തുടങ്ങി.ആഗസ്റ്റ് 8 മുതൽ 31 വരെ കൊച്ചി,കോഴിക്കോട്,കണ്ണൂർ എന്നീ വിമാനത്താവളങ്ങളിൽ നിന്നാണ് ദോഹയിലേക്ക് സർവീസുകൾ ഉള്ളത്. തിരുവനന്തപുരത്തേക്ക് സർവീസുകൾ ഇല്ല.

എയർ ഇന്ത്യ എക്സ്പ്രസ്സിൽ കൊച്ചിയിൽ നിന്ന് ദോഹയിലേക്ക് 19,456 രൂപയും ദോഹയിൽ നിന്ന് കൊച്ചിയിലേക്ക് 945 റിയാലുമാണ് ഓൺലൈൻ ബുക്കിങ് നിരക്ക്.കോഴിക്കോട്ടു നിന്ന് ദോഹയിലേക്ക്  18,968 രൂപയും ദോഹയിൽ നിന്ന് കോഴിക്കോട്ടേക്ക്  945 റിയാലുമാണ്  ടിക്കറ്റ് നിരക്ക്.കണ്ണൂരിൽ നിന്ന് ദോഹയിലേക്ക് 20,982 രൂപയും ദോഹയിൽ നിന്ന് കണ്ണൂരിലേക്ക് 895 റിയാലുമാണ് നിരക്ക്.

കൊച്ചിയിൽ നിന്ന് ദോഹയിലേക്ക് 14,964 രൂപയും ദോഹയിൽ നിന്ന് കൊച്ചിയിലേക്ക്  737 റിയാലുമാണ് ഇൻഡിഗോ ടിക്കറ്റ് നിരക്ക്.കോഴിക്കോട്ടു നിന്ന് ദോഹയിലേക്ക് 19952 രൂപയും ദോഹയിൽ നിന്ന് കോഴിക്കോട്ടേക്ക് 737 റിയാലുമാണ് നിരക്ക്.കണ്ണൂരിൽ നിന്ന് ദോഹയിലേക്ക് 19,955 രൂപയും ദോഹയിൽ നിന്ന് കണ്ണൂരിലേക്ക് 737 റിയാലുമാണ് ഇൻഡിഗോ നിരക്ക്.

ഇൻഡിഗോ കേരളത്തിൽ നിന്ന് ദോഹയിലേക്കും തിരിച്ചും 26 സർവീസുകളാണ് നടത്തുക.എയർ ഇന്ത്യ എക്സ്പ്രസിന് രണ്ടു വശത്തേക്കുമായി പത്തു സർവീസുകൾ ഉണ്ട്.

ഇൻഡിഗോ സർവീസുകൾ
ആഗസ്റ്റ് 18 : കൊച്ചി-ദോഹ,രാവിലെ 8.00  
ദോഹ-കൊച്ചി,രാവിലെ 10.50

19 ആഗസ്റ്റ് : കണ്ണൂർ-ദോഹ,രാവിലെ 8.55
ദോഹ-കണ്ണൂർ,രാവിലെ 11.30
കോഴിക്കോട്-ദോഹ,വൈകീട്ട്  07.05
ദോഹ-കോഴിക്കോട്,രാത്രി 09.40

ആഗസ്റ്റ് 21 : കൊച്ചി-ദോഹ,രാവിലെ,8.00  
ദോഹ-കൊച്ചി,രാവിലെ 10.50

ആഗസ്റ്റ് 22 : കണ്ണൂർ-ദോഹ,രാവിലെ 08
ദോഹ-കണ്ണൂർ,രാവിലെ 10.50

ആഗസ്റ്റ് 23 : കൊച്ചി-ദോഹ,രാവിലെ 08
ദോഹ-കൊച്ചി,രാവിലെ 10.50

ആഗസ്റ്റ് 24 : കോഴിക്കോട്-ദോഹ,വൈകീട്ട് 07.05
ദോഹ-കോഴിക്കോട്,രാത്രി 09.40

ആഗസ്റ്റ് 25 : കൊച്ചി-ദോഹ,രാവിലെ 08
ദോഹ-കൊച്ചി,രാവിലെ 10.50

ആഗസ്റ്റ് 26 : കണ്ണൂർ-ദോഹ,രാവിലെ 08
ദോഹ-കണ്ണൂർ,രാവിലെ 10.50

ആഗസ്റ്റ് 27 : കോഴിക്കോട്-ദോഹ,വൈകീട്ട് 07.05
ദോഹ-കോഴിക്കോട്,രാത്രി 09.40

ആഗസ്റ്റ് 28 : കൊച്ചി-ദോഹ,രാവിലെ 08
ദോഹ-കൊച്ചി,രാവിലെ 10.50

ആഗസ്റ്റ് 29 : കണ്ണൂർ-ദോഹ,രാവിലെ 08
ദോഹ-കണ്ണൂർ രാവിലെ 10.50

ആഗസ്റ്റ് 31 : കോഴിക്കോട്-ദോഹ,വൈകീട്ട് 07.05
ദോഹ-കോഴിക്കോട്,രാത്രി 09.40

എയർ ഇന്ത്യ എക്സ്പ്രസ്
ആഗസ്റ്റ് 20 : കൊച്ചി - ദോഹ,രാവിലെ 9 മണി
ദോഹ - കൊച്ചി,രാവിലെ 11.45

ആഗസ്റ്റ് 21 : കോഴിക്കോട് - ദോഹ,രാവിലെ 8.30
ദോഹ - കോഴിക്കോട്,രാവിലെ 11.30

ആഗസ്റ്റ് 26 : കണ്ണൂർ - ദോഹ,രാവിലെ 11.35
ദോഹ - കണ്ണൂർ,ഉച്ചക്ക് 2.15

ആഗസ്റ്റ് 27 : കൊച്ചി- ദോഹ,രാവിലെ 9.00  
ദോഹ-കൊച്ചി,രാവിലെ 11.45

കോഴിക്കോട്-ദോഹ,രാവിലെ 1.00  
ദോഹ-കോഴിക്കോട്,ഉച്ചക്ക് 2.00 

ഇതോടൊപ്പം ഖത്തർ എയർവെയ്‌സും കേരളത്തിലേക്ക് ഉൾപെടെ ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിലേക്ക് സർവീസുകൾ നടത്തുന്നുണ്ട്. 

ന്യൂസ്‌റൂം വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഈ ലിങ്കിൽ ചേരുക.വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ +974 66200167 എന്ന നമ്പറിൽ ബന്ധപ്പെടുക.


Latest Related News