Breaking News
ഒമാനില്‍ സര്‍ക്കാര്‍ വെബ്‌സൈറ്റുകള്‍ക്ക് സമാനമായ വ്യാജ സൈറ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് മുന്നറിയിപ്പ് | അബുദാബിയിൽ ജീവനുള്ള കോഴിയെ വിറ്റ സൂപ്പർ മാർക്കറ്റ് അടച്ചുപൂട്ടി  | സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു |
കത്താറയിൽ കുട്ടികൾക്കായി സൗജന്യ ചിത്രചനാ ശിൽപശാല,ഇപ്പോൾ രജിസ്റ്റർ ചെയ്യാം

September 03, 2022

September 03, 2022

ദോഹ: വിവിധ പ്രായപരിധിയിൽ പെട്ട കുട്ടികൾക്കായി കത്താറയിലെ കൾച്ചറൽ വില്ലേജ് ഫൗണ്ടേഷൻ സൗജന്യ  ചിത്രരചനാ ശിൽപശാല സംഘടിപ്പിക്കുന്നു.സെപ്തംബർ 5 തിങ്കളാഴ്ച മുതൽ സെപ്തംബർ 21 ബുധനാഴ്ച വരെ വൈകുന്നേരം 5 മണിക്ക് കത്താറ ബിൽഡിംഗ് 41 ലെ അൽ തുരായ പ്ലാനറ്റോറിയത്തിലാണ് പരിപാടി.

സെപ്തംബർ 5-ന്,9 മുതൽ 11 വയസ്സുവരെ പ്രായമുള്ളവർക്കായി സ്പേസ് ഫാഷൻ,  സെപ്റ്റംബർ 7ന് 7 മുതൽ 10 വയസ്സ് വരെ പ്രായമുള്ളവർക്കായി ലിറ്റിൽ ബഹിരാകാശയാത്രികൻ, സെപ്റ്റംബർ 12ന് 5 വയസ്സിനും 6നുമിടയിൽ പ്രായമുള്ളവർക്കായി , ആസ്ട്രോകാറ്റ് - മുഖഭാവങ്ങൾ, എന്നീ തലക്കെട്ടുകളിലാണ് ശിൽപശാല നടക്കുക.

8-10 പ്രായക്കാർക്കായി സെപ്റ്റംബർ 14ന് ബഹിരാകാശ രാജകുമാരി, 8-10 വയസ്സുകാർക്കായി സെപ്റ്റംബർ 19ന് ബഹിരാകാശത്തേക്കുള്ള എന്റെ യാത്ര, 5-6 വയസ്സുകാർക്കായി സെപ്റ്റംബർ 21ന് സ്പേസ് ഫാഷൻ എന്നിങ്ങനെയാണ് മറ്റ് ശിൽപശാലകൾ.

പങ്കെടുക്കുന്നവരുടെ പരമാവധി എണ്ണം ഒരു സെഷനിൽ പത്ത് പേരായിരിക്കും. 6674 8542 എന്ന ഫോൺ നമ്പറിൽ വിളിച്ചോ  Kids.workshop@kataraforum.com എന്ന ഇമെയിൽ വഴിയോ രജിസ്റ്റർ ചെയ്യാം.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ  https://chat.whatsapp.com/DoTp5mITouhJcwHKcDKLsm എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News