Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
കത്താറയിലെ റെസ്റ്റോറന്റുകൾക്കും വാണിജ്യസ്ഥാപനങ്ങൾക്കും വാടകയിലും ഫീസുകളിലും ഇളവ്

March 14, 2020

March 14, 2020

ദോഹ : കത്താറയിലെ എല്ലാ നിക്ഷേപകരെയും റെസ്റ്റോറന്റുകളുടെയും കഫേകളുടെയും ഉടമകളെയും  വാടകയിൽ നിന്നും വൈദ്യുതി, വെള്ളം തുടങ്ങിയ മറ്റ് ഫീസുകളിൽ നിന്നും ഒഴിവാക്കി.കൊറോണ വൈറസിന്റെ വ്യാപനം കുറയ്ക്കുന്നതിനായി കത്താറയുടെ എല്ലാ പ്രവർത്തനങ്ങളും നാളെ മുതൽ രണ്ടാഴ്ചത്തേക്ക് നിർത്തിവയ്ക്കുമെന്ന് അറിയിച്ച സാഹചര്യത്തിലാണ് നടപടി. വാടകയിൽ ഇളവ് നൽകുന്ന കാര്യം കത്താറാ ജനറൽ മാനേജർ ഡോ. ഖാലിദ് ബിൻ ഇബ്രാഹിം അൽ സുലൈതിയാണ് ട്വിറ്ററിൽ അറിയിച്ചത്.

വാടകയും മറ്റ് ഫീസുകളും ഒഴിവാക്കുന്നത് 2020 മാർച്ച് 15 നാളെ മുതൽ നിലവിൽ വരുമെന്നും അദ്ദേഹം അറിയിച്ചു. കൊറോണ വൈറസിന്റെ വ്യാപനം കുറയ്ക്കുന്നതിന് രണ്ടാഴ്ചത്തേക്ക് വീട്ടിൽ നിന്ന് ജോലിചെയ്യാനും ഖത്താറാ തങ്ങളുടെ ജീവനക്കാർക്ക് നിർദേശം നൽകിയിട്ടുണ്ട്.
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാത്തവർ +974 66200 167 എന്ന നമ്പറിലേക്ക് സന്ദേശം അയക്കുക.


Latest Related News