Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
ഖത്താറയിൽ ഉരു പ്രദർശനമേള നാളെ മുതൽ

November 29, 2021

November 29, 2021

ദോഹ : ഖത്തറിലെ സാംസ്‌കാരിക പൈതൃകകേന്ദ്രമായ ഖത്താറയിൽ അരങ്ങേറുന്ന ഉരു പ്രദർശനമേള നാളെ ആരംഭിക്കും. മേളയുടെ പതിനൊന്നാം പതിപ്പാണ് ഇക്കുറി നടക്കുന്നത്. ഫിഫ അറബ് കപ്പിനോട് അനുബന്ധിച്ചാണ് മേള നടക്കുകയെന്ന് സംഘാടകർ അറിയിച്ചു. ഖത്തറിന്റെ നാവികപ്പെരുമയിലേക്ക് വെളിച്ചം വീശുന്ന നിരവധി പരിപാടികളും മേളയിൽ അവതരിപ്പിക്കപ്പെടും. 

 പത്തോളം രാജ്യങ്ങളിൽ നിന്നുള്ള ഉരുകളാണ് മേളയിൽ പ്രദർശനത്തിന് ഉണ്ടാവുക. ഖത്തറിനും ഇന്ത്യക്കും പുറമെ കുവൈത്ത്, ഒമാൻ, സൗദി, ഇറാഖ്, ഇറാൻ, ഗ്രീസ്, സാനിബ്സർ, തുർക്കി എന്നീ രാജ്യങ്ങളും മേളയുടെ ഭാഗമാകും. ഡിസംബർ 18 വരെ നീണ്ടുനിൽക്കുന്ന മേളയിൽ രാവിലെ ഒൻപത് മുതൽ പന്ത്രണ്ട് മണി വരെയും, വൈകീട്ട് മൂന്ന് മുതൽ പത്ത് മണിവരെയും സന്ദർശകർക്ക് പ്രവേശിക്കാം. വാരാന്ത്യങ്ങളിൽ 11 മണിവരെ മേള തുറന്ന് പ്രവർത്തിക്കുമെന്നും അധികൃതർ അറിയിച്ചു. പതിവ് കലാപരിപാടികൾക്കൊപ്പം മീൻപിടുത്തമത്സരം അടക്കം ഒരുപിടി വ്യത്യസ്ത മത്സരങ്ങളും ഇക്കുറി മേളയുടെ ഭാഗമായി ഉണ്ടാവും.


Latest Related News