Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
കാസർകോട് സ്വദേശി ദോഹയിൽ മരിച്ചു

October 31, 2019

October 31, 2019

ദോഹ : കാസര്‍കോട് സ്വദേശി ദോഹയിൽ ഷോക്കേറ്റ് മരിച്ചു.മഞ്ചേശ്വരം മുസോടി എല്‍.പി സ്കൂളിന് സമീപം താമസിക്കുന്ന അബ്ദുല്‍ മുനീറാണ് മരിച്ചത്.ഖത്തറില്‍ ബാങ്കില്‍ ജീവനക്കാരനായിരുന്നു.സ്പോണ്‍സറുടെ വീട്ടില്‍ അറ്റകുറ്റപ്പണി ചെയ്യുന്നതിനിടെ ബുധനാഴ്ച്ച രാത്രി ഇന്ത്യന്‍ സമയം 9 മണിയോടെയാണ് അബ്ദുല്‍ മുനീറിന് ഷോക്കേറ്റതെന്നാണ് വിവരം. നിയമനടപടികള്‍ക്ക് ശേഷം മൃതദേഹം വ്യാഴാഴ്ച രാത്രിയോടെ നാട്ടിലെത്തിക്കുമെന്ന് സുഹൃത്തുക്കൾ അറിയിച്ചു.

പരേതനായ അബ്ദുല്‍ റഹ്മാന്റേയും ഹലീമയുടെയും മകനാണ്.ഫര്‍സാനയാണ് ഭാര്യ.ഒരു മകളുണ്ട്..മൃതദേഹം നാട്ടില്‍ എത്തിക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നതായി ബന്ധുക്കൾ അറിയിച്ചു.


Latest Related News