Breaking News
ഒമാനില്‍ സര്‍ക്കാര്‍ വെബ്‌സൈറ്റുകള്‍ക്ക് സമാനമായ വ്യാജ സൈറ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് മുന്നറിയിപ്പ് | അബുദാബിയിൽ ജീവനുള്ള കോഴിയെ വിറ്റ സൂപ്പർ മാർക്കറ്റ് അടച്ചുപൂട്ടി  | സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു |
കർവ ടാക്‌സികൾ രൂപം മാറുന്നു,ഇനി പരിസ്ഥിതി സൗഹൃദം

May 11, 2022

May 11, 2022

ദോഹ : രാജ്യത്തെ പൊതുഗതാഗത സംവിധാനങ്ങൾ പരിസ്ഥിതി സൗഹൃദമാക്കുന്നതിന്റെ ഭാഗമായി മൊവാസലാത്തിന് കീഴിലുള്ള കാർവ ടാക്‌സികൾ ഹൈബ്രിഡ് ഇലക്ട്രിക്  ടാക്സികളാക്കി മാറ്റുമെന്ന് കമ്പനി അറിയിച്ചു.സ്വയം ചാർജിംഗ് സൗകര്യമുള്ള ഹൈബ്രിഡ് ഇലക്ട്രിക് സംവിധാനമാണ് ഇതിനായി ഉപയോഗിക്കുക.മലിനീകരണം കുറഞ്ഞ ഗ്യാസോലിനും ഇലക്ട്രിക് മോട്ടോറും ഉപയോഗിച്ചാണ് ഇവ പ്രവർത്തിക്കുക.അതുകൊണ്ടുതന്നെ വാഹനം സ്റ്റാർട്ട് ചെയ്യുമ്പോഴോ നിർത്തുമ്പോഴോ മന്ദഗതിയിൽ നീങ്ങുമ്പോഴോ പൂർണമായും വൈദ്യുതോർജ്ജത്തിലേക്ക് മാറും.ചക്രങ്ങളിൽ നിന്നുള്ള ഗതികോർജ്ജത്തെ കാറിനകത്തെ ബാറ്ററിയിൽ സംഭരിച്ച്  വൈദ്യുതിയാക്കി മാറ്റുന്നതാണ് ഈ സാങ്കേതിക വിദ്യ..ട്രാഫിക് കുരുക്കുകളിൽ ഗതാഗതം മന്ദഗതിയിലാക്കുന്ന നഗരപാതകളിൽ ഇത് ഏറെ പ്രയോജനം ചെയ്യുമെന്നാണ് അധികൃതരുടെ കണക്കുകൂട്ടൽ.സാധാരണ ടാക്സികളെ അപേക്ഷിച്ച് ഓരോ വാഹനവും പുറന്തള്ളുന്ന കാർബൺ മലിനീകരണം ഏകദേശം 12,000 കിലോ വരെ കുറക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.


വായു മലിനീകരണം പരമാവധി കുറക്കാൻ ലക്ഷ്യമാക്കിയാണ് ഗ്രീൻ മൊബിലിറ്റിയിലേക്ക് മാറുന്നതെന്ന് മൊവാസലാത്ത് സിഇഒ ഫഹദ് സാദ് അൽ ഖഹ്താനി പറഞ്ഞു.പരിസ്ഥിതി  സൗഹൃദ ടാക്‌സികൾ നിരത്തുകളിൽ ഇറക്കുന്നതിലൂടെ ദോഹയിലെ തെരുവുകളിൽ കാർബൺ ബഹിർഗമനം പരമാവധി കുറച്ച് ശുദ്ധവായു ലഭ്യമാക്കാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക

 


Latest Related News