Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
ഖത്തറിലെ പൊതുഗതാഗതം 25 ശതമാനവും പ്രകൃതിസൗഹൃദ സംവിധാനത്തിലേക്ക് മാറിയതായി മൊവാസലാത്ത്

September 19, 2022

September 19, 2022

ന്യൂസ്‌റൂം ബ്യുറോ 

ദോഹ : ഖത്തറിലെ ഖത്തറിലെ പൊതുഗതാഗത സംവിധാനത്തിന്റെ 25 ശതമാനം വാഹനങ്ങളും പരിസ്ഥിതി സൗഹൃദമാക്കി മാറ്റുകയെന്ന ലക്ഷ്യം കൈവരിക്കുന്നതിൽ വിജയിച്ചതായി അധികൃതർ അറിയിച്ചു.പബ്ലിക് ബസുകൾ, സർക്കാർ സ്കൂൾ ബസുകൾ, ദോഹ മെട്രോ ഫീഡർ ബസുകൾ എന്നിവ ക്രമേണ ഇലക്‌ട്രിക്കിലേക്ക് മാറും, 2030 ഓടെ ബസുകളിൽ നിന്നുള്ള ഹാനികരമായ കാർബൺ പുറന്തള്ളൽ കുറയ്ക്കുന്നതിൽ ഗണ്യമായ നേട്ടം കൈവരിക്കുമെന്ന് ഗതാഗത മന്ത്രി സെയ്‌ഫ് അഹ്‌മദ് അൽ സുലൈത്തി അവകാശപ്പെട്ടു.

കർവ സിറ്റി ടാക്‌സികൾക്കു പകരം ഹൈബ്രിഡ് ഇലക്‌ട്രിക് ഇക്കോ ടാക്‌സികൾ നിരത്തിലിറക്കുമെന്ന് ഇക്കഴിഞ്ഞ മെയിൽ  മൊവാസലാത്ത് (കർവ)പ്രഖ്യാപിച്ചിരുന്നു.സ്വയം ചാർജ് ചെയ്യുന്ന  ഹൈബ്രിഡ് ഇലക്ട്രിക് സംവിധാനമാണ് ഈ വാഹനങ്ങളിൽ ഉപയോഗിക്കുന്നത്.കാര്യക്ഷമമായ ലോ എമിഷൻ ഗ്യാസോലിൻ, ഇലക്ട്രിക് മോട്ടോർ എന്നിവയുടെ മിശ്രിതത്തിലാണ് ഇവ പ്രവർത്തിക്കുക.സ്റ്റാർട്ട് ചെയ്യുമ്പോഴും  നിർത്തുമ്പോഴും വേഗത കുറയുമ്പോഴും വാഹനം പൂർണമായും വൈദ്യുതിയിൽ പ്രവർത്തിക്കുക.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/CnQu0Sm89HsFGubs4fWsFe എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News