Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
പാസ്‌പോർട്ടിലെ പേജുകൾ കീറിയ നിലയിൽ,ദോഹയിലേക്ക് പോകാനിരുന്ന യാത്രക്കാരനെതിരെ കണ്ണൂർ വിമാനത്താവളത്തിൽ നടപടി 

May 24, 2021

May 24, 2021

കണ്ണൂര്‍: കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ നിന്നും ദോഹയിലേക്ക് യാത്ര പോകാനെത്തിയ യാത്രക്കാരന്റെ പാസ്പോര്‍ട്ടിലെ പേജുകള്‍ കീറി നശിപ്പിച്ച നിലയില്‍ കണ്ടെത്തിയതിനെ തുടർന്ന് വടകര സ്വദേശിയെ വിമാനത്താവളം എമിഗ്രേഷന്‍ വിഭാഗം നടപടിയെടുത്തു.. വടകര ഓര്‍ക്കാട്ടേരി പുറമേരി സ്വദേശി കിള്ളിയത്ത് ഹൗസില്‍ സിദ്ദിഖിനെതിരിയാണ് നടപടി.

കഴിഞ്ഞ ദിവസം വൈകുന്നേരം 3.30 ഓടെയാണ് സംഭവം. ദോഹയിലേക്ക് യാത്ര പോകാന്‍ എത്തിയതായിരുന്നു ഇയാള്‍. പാസ്പോര്‍ട്ട് പരിശോധനയില്‍ 17, 18, 19, 20 എന്നീ പേജുകള്‍ കീറിക്കളഞ്ഞ നിലയിലായിരുന്നു. എയര്‍പോര്‍ട്ട് സ്റ്റേഷന്‍ പൊലീസ് കേസെടുത്ത് ഇയാളെഅറസ്റ്റു ചെയ്തു.

അതേസമയം പേജുകള്‍ കീറി നശിപ്പിച്ച സാഹചര്യത്തില്‍ 5000 രൂപ വീതം പൊലീസിലും കോടതിയിലും പിഴ അടച്ചശേഷം പുതിയ പാസ്പോര്‍ട്ടിന് അപേക്ഷ നല്‍കാവുന്ന കുറ്റമാണിത്. ജാമ്യം കിട്ടിയെങ്കിലും പാസ്പോര്‍ട്ടിലെ പേജുകള്‍ കീറി നശിപ്പിച്ച യാത്രക്കാരന്റെ ദോഹയിലേക്കുള്ള യാത്ര മുടങ്ങിയിരിക്കുകയാണ്.

ന്യൂസ്‌റൂം വാട്സ്ആപ് ഗ്രൂപ്പിൽ പുതുതായി ചേരാൻ

https://chat.whatsapp.com/IkqmkUPd0fhGs9abNGXONm


Latest Related News