Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
ഖത്തർ എയർവെയ്‌സ് മേധാവിയെ വിമർശിച്ച നടി കങ്കണാ റാവത്ത് പരിഹാസ്യയായി,ഒടുവിൽ പോസ്റ്റ് പിൻവലിച്ച് 'മുങ്ങി'

June 09, 2022

June 09, 2022

അൻവർ പാലേരി
ദോഹ : തരം കിട്ടുമ്പോഴെല്ലാം ഇന്ത്യയിലെ തീവ്ര വലതുപക്ഷ ഹിന്ദുത്വ വാദികൾക്ക് പിന്തുണയുമായി എത്താറുള്ള ബോളിവുഡ് നടി കങ്കണാ റാവത്ത് ഇത്തവണ ശരിക്കും വെട്ടിലായി.ഖത്തർ എയർവെയ്‌സ് സി.ഇ.ഒ അക്ബർ അൽ ബേക്കറിനെതിരെ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ കടുത്ത വിമർശനമുന്നയിച്ച നടി ഒടുവിൽ പോസ്റ്റ് പിൻവലിച്ച് സ്ഥലം വിട്ടതായി 'ഹിന്ദുസ്ഥാൻ ടൈംസ്' റിപ്പോർട്ട് ചെയ്തു.

ഖത്തർ എയർവെയ്‌സ് ബഹിഷ്കരിക്കണമെന്ന് ആവശ്യപ്പെട്ട് സമൂഹ മാധ്യമങ്ങളിൽ വീഡിയോ പോസ്റ്റ് ചെയ്ത വാസുദേവ് എന്ന തീവ്ര ഹിന്ദുത്വ പ്രചാരകന് ഖത്തർ എയർവെയ്‌സ് സി.ഇ.ഒ യുടെ മറുപടി എന്ന നിലയിൽ പ്രചരിച്ച സ്‍പൂഫ് വീഡിയോയാണ് നടിയെ കുടുക്കിയത്.വീഡിയോ  യാഥാർത്ഥമാണെന്ന് തെറ്റിദ്ധരിച്ച കങ്കണ, അക്ബർ അൽ ബേക്കറിനെ വിമർശിച്ച് ഇസ്റ്റഗ്രാം പേജിൽ കടുത്ത വിമർശനങ്ങളുമായി രംഗത്തെത്തുകയായിരുന്നു.സ്പൂഫ് വീഡിയോയുടെ സ്‌ക്രീൻ ഷോട്ട് സഹിതമാണ് നടി ഖത്തർ എയർവെയ്‌സ് സി.ഇ.ഒക്കെതിരെ വിമർശനമുന്നയിച്ചത്.

അക്ബർ അൽബേക്കറിന്റെ പേരിൽ പുറത്തിറങ്ങിയ സ്പൂൾ വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക 

കങ്കണാ റാവത്തിന്റെ വിമർശനം ഇങ്ങനെ :

"ഒരു പാവപ്പെട്ടവനെ ഭീഷണിപ്പെടുത്താനും അവന്റെ സ്ഥാനത്തെയും നിസ്സാരതയെയും അവമതിക്കാനും ഈ മണ്ടന് നാണമില്ല ...നിങ്ങളെപ്പോലുള്ള ഒരു ധനികനെ സംബന്ധിച്ചിടത്തോളം വാസുദേവ് ദരിദ്രനും നിസ്സാരനുമായിരിക്കാം, എന്നാൽ അവന്റെ സങ്കടവും വേദനയും നിരാശയും ഏത് സാഹചര്യത്തിലും പ്രകടിപ്പിക്കാൻ അദ്ദേഹത്തിന് അവകാശമുണ്ട്.ഈ ലോകത്തിനപ്പുറം നാമെല്ലാവരും തുല്യരാകുന്ന ഒരു ലോകമുണ്ടെന്ന് ഓർക്കുക..."

അക്ബർ അൽ ബേക്കർ അൽ ജസീറ ടെലിവിഷന് നൽകിയ പഴയ അഭിമുഖം എഡിറ്റ് ചെയ്ത് പുറത്തിറക്കിയ സ്പൂഫ് വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു.ഈ വീഡിയോ യാഥാർത്ഥമാണെന്ന് തെറ്റിദ്ധരിച്ചാണ് കങ്കണാ റാവത്ത് അക്ബർ അൽ ബേക്കറിനെതിരെ വിമർശനം ഉന്നയിച്ചത്.യഥാർത്ഥത്തിൽ അക്ബർ അൽ ബേക്കർ ഖത്തർ എയർവെയ്സിനെ ബഹിഷ്കരിക്കാനുള്ള ഇന്ത്യയിലെ ഹിന്ദുത്വ തീവ്രവാദികളുടെ പ്രചാരണത്തിന് മറുപടി പറയുകയോ ഏതെങ്കിലും തരത്തിൽ പ്രതികരിക്കുകയോ ചെയ്തിട്ടില്ല.പകരം,ആർ.എസ്.എസ് ആസ്ഥാനമായ നാഗ്‌പൂരിൽ നിന്ന് ഖത്തറിലേക്ക് പറന്നുതുടങ്ങാം എന്ന തലക്കെട്ടോടെ ഖത്തർ എയർവെയ്‌സ് പരസ്യം നൽകിയിരുന്നു.

സ്പൂഫ് വീഡിയോ യാഥാർത്ഥമാണെന്ന് തെറ്റിദ്ധരിച്ച് വിമർശനവുമായി എത്തിയ കങ്കണയുടെ മണ്ടത്തരത്തിന്  സമൂഹമാധ്യമങ്ങളിൽ നിന്ന് കണക്കിന് കിട്ടിയപ്പോൾ പോസ്റ്റ് പിൻവലിച്ച് മുങ്ങുകയായിരുന്നു.

ബിജെപി വക്താവ് നൂപുർ ശർമ്മയും നവീൻ ജിൻഡാലും നടത്തിയ പ്രവാചകനെതിരായ പരാമർശങ്ങളിൽ കങ്കണാ റാവത്ത് ഇരുവരെയും പിന്തുണച്ച് രംഗത്തെത്തിയിരുന്നു.
ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News