Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
കലാലയം പുരസ്‌കാരം പ്രഖ്യാപിച്ചു

November 21, 2021

November 21, 2021

ദോഹ: പ്രവാസി സാഹിത്യോത്സവിനോടനുബന്ധിച്ച് കലാലയം സാംസ്‌കാരിക വേദി ഖത്തർ ഏർപ്പെടുത്തിയ കലാലയം പുരസ്കാരം പ്രഖ്യാപിച്ചു. മലയാളം കഥ,കവിത എന്നവയിലാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്. കഥാ പുരസ്‌കാരത്തിന് സപ്ന നവാസ് എഴുതിയ 'പഴയ സോഫ' എന്ന കഥയും കവിതാ പുരസ്‌കാരത്തിന് ഷംല ജഅഫർ എഴുതിയ 'കടന്നലുകൾ പെരുകുന്നവിധം' എന്ന കവിതയുമാണ് അർഹത നേടിയത്.

സമകാലിക സമസ്യയോട് ചേർന്ന് നിന്ന് പുതുകാലത്തോട് സംവദിക്കുന്ന  സൃഷ്ടികളാണ് മത്സരത്തിന് എത്തിയതെന്ന് ജൂറി അഭിപ്രായപ്പെട്ടു. സാഹിത്യ രംഗത്തെ പ്രമുഖരായ പി കെ പാറക്കടവ്, റഹീം പൊന്നാട് എന്നിവരടങ്ങുന്ന ജൂറികളാണ് വിധി നിർണ്ണയിച്ചത്. കലാലയം പുരസ്കാര ജേതാക്കൾക്കുള്ള ഉപഹാരവും പ്രശസ്തി പത്രവും സമ്മാനിക്കുമെന്ന് സംഘാടകർ അറിയിച്ചു.


Latest Related News