Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
ഖത്തര്‍ കഹ്‌റാമയിൽ സ്വദേശിവൽക്കരണം ഊർജിതം,പിന്‍ നിര ജോലികളും ഇനി സ്വദേശികള്‍ക്ക് മാത്രം

July 31, 2021

July 31, 2021

ദോഹ: ഖത്തറില്‍ ഇലക്ട്രിസിറ്റി ആന്‍ഡ് വാട്ടര്‍ കോര്‍പ്പറേഷനിൽ (കഹ്റാമ)യിലെ മുന്‍നിര തൊഴില്‍ ദേശസാല്‍ക്കരണം 98 ശതമാനത്തിലെത്തിയതായി റിപ്പോര്‍ട്ട്. തൊഴില്‍ മേഖലകളിലെ ദേശസാത്കരണവുമായി ഇനിയും മുന്നോട്ടു പോകാനാണ് കമ്പനിയുടെ തീരുമാനം. കഹ്‌റാമയുടെ  പിന്‍ നിര ജോലികളില്‍ പോലും ഖത്തറികളെ നിയിക്കുന്നതിനുള്ള ശ്രമമാണ് നടന്നു കൊണ്ടിരിക്കുന്നതെന്ന് കഹ്റാമ മാനവ വിഭവശേഷി വകുപ്പിലെ സീനിയര്‍ റിക്രൂട്ട്മെന്റ് സ്‌പെഷ്യലിസ്റ്റ് സഊദ് മുഹമ്മദ് അല്‍ ഹമ്മാദി പറഞ്ഞു.ഖത്തര്‍ ടിവിയുടെ ഒരു പരിപാടിയില്‍ സംസാരിക്കവെയാണ് ഹമ്മാദി ഇക്കാര്യം പറഞ്ഞത്. കഴിവുള്ള ഖത്തര്‍ പൗരന്മാരെ റിക്രൂട്ട് ചെയ്യുന്നതിനായി ഹ്രസ്വവും ദീര്‍ഘകാലവുമായ പദ്ധതികള്‍ കഹ്റാമ നടത്തുകയാണ്.പദ്ധതിയുടെ ഭാഗമായി വിവിധ വകുപ്പുകളില്‍ ഏതൊക്കെ തരത്തിലുള്ള ജോലികള്‍ ദേശസാല്‍ക്കരിക്കാനാകുമെന്ന് വിലയിരുത്താന്‍ പഠനം നടത്തിയതായും അദ്ദേഹം പറഞ്ഞു.

 


Latest Related News