December 24, 2021
December 24, 2021
ചെന്നൈ : മലയാളികൾക്ക് മറക്കാനാവാത്ത സിനിമാനുഭവം സമ്മാനിച്ച സംവിധായകൻ കെ. സേതുമാധവൻ അന്തരിച്ചു. 90 വയസായിരുന്നു. ചെന്നൈയിൽ വെച്ചാണ് അന്ത്യം. മലയാളം കൂടാതെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലായി അറുപതോളം ചിത്രങ്ങൾ ഇദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്.
നിരവധി തവണ ദേശീയ-സംസ്ഥാനഅവാർഡുകൾ സ്വന്തമാക്കിയ സേതുമാധവൻ, കെ. രാംനാഥിന്റെ സഹസംവിധായകനായാണ് വെള്ളിത്തിരയിൽ അരങ്ങേറിയത്. 1960 ൽ പുറത്തിറങ്ങിയ വീരവിജയ ആണ് ആദ്യ ചലച്ചിത്രം. മുറ്റത്ത് വർക്കിയുടെ കഥയെ ആസ്പദമാക്കി ഒരുക്കിയ ജ്ഞാനസുന്ദരി ആണ് ആദ്യമലയാളചലച്ചിത്രം. കമലഹാസനെ ബാലതാരമാക്കി മലയാളത്തിൽ അവതരിപ്പിച്ച സേതുമാധവനാണ് സുരേഷ് ഗോപിക്കും ആദ്യവേഷം നൽകിയത്. ഓടയിൽ നിന്ന്, പണിതീരാത്ത വീട്, മറുപക്കം, ഓപ്പോൾ, എന്നിവയാണ് പ്രധാനചിത്രങ്ങൾ.
ഭാര്യ : വത്സല സേതുമാധവൻ
മക്കൾ : സന്തോഷ്, ഉമ