Breaking News
യുഎഇയിൽ 10 വർഷം കാലാവധിയുളള ബ്ലൂ റെസിഡൻസി വിസ പ്രഖ്യാപിച്ചു   | ഖത്തർ വിദേശകാര്യ മന്ത്രാലയ സഹമന്ത്രിക്ക് "ചാമ്പ്യൻ ഓഫ് ഹ്യൂമാനിറ്റേറിയൻ ഡിപ്ലോമസി" അവാർഡ് | ഫിഫ അറബ് കപ്പിന്റെ മൂന്ന് പതിപ്പുകള്‍ക്ക് ആതിഥേയത്വം വഹിക്കാൻ ഖത്തർ | എയർ ഇന്ത്യ എക്സ്പ്രസിന്റെ കണ്ണൂർ-അബുദാബി സർവീസ് മുന്നറിയിപ്പില്ലാതെ റദ്ദാക്കി; വിമാനത്താവളത്തിൽ പ്രതിഷേധം, മറ്റ് രണ്ടു വിമാനങ്ങൾ കൂടി റദ്ദാക്കി | അബുദാബിയിൽ ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശി മരിച്ചു  | ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | എം.​എ. യൂ​സു​ഫ​ലി ഖത്തർ അ​മീ​റു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി | സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു,ഇന്ത്യയിൽ മരുന്നില്ല  | ഇന്ത്യയിൽ പൗരത്വ ഭേദഗതി നിയമം നിലവിൽ വന്നു,ആദ്യം അപേക്ഷിച്ച 14 പേർക്ക് സർട്ടിഫിക്കറ്റുകൾ നൽകി | താഴ്ന്ന വരുമാനക്കാരായ പ്രവാസികൾക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കാൻ  'കൊഡാക',എം-3 മാജിക്കൽ മ്യൂസിക്കൽ മൊമെന്റ്‌സ്‌ വെള്ളിയാഴ്ച |
വിക്കിലീക്സ് സ്ഥാപകൻ ജൂലിയൻ അസാഞ്ച് ജയിലിൽ വിവാഹിതനായി

March 24, 2022

March 24, 2022

ലണ്ടൻ : അമേരിക്കയുടെ യുദ്ധരഹസ്യങ്ങൾ അടക്കമുള്ള നിരവധി രേഖകൾ ചോർത്തിയതിലൂടെ പ്രശസ്തനായ ജൂലിയൻ അസാഞ്ച് വിവാഹിതനായി. ലണ്ടനിലെ ജയിലിൽ കഴിയുന്ന അസാഞ്ച്, ജയിലിൽ വെച്ച് തന്നെയാണ് പങ്കാളി സ്റ്റെല്ല മോറിസിനെ വിവാഹം ചെയ്തത്. ഇറാഖിലും അഫ്ഗാനിസ്ഥാനിലും അമേരിക്കൻ സൈന്യം നടത്തിയ അധിനിവേശനടപടികൾ സംബന്ധിച്ചുള്ള റിപ്പോർട്ടുകൾ പുറത്തുവിട്ടതോടെയാണ് അസാഞ്ച് ജയിലിലായത്.

അസാഞ്ചിനെ അമേരിക്കയിലെ ജയിലിൽ എത്തിച്ച് വിചാരണയ്ക്ക് വിധേയനാക്കാനുള്ള പരിശ്രമത്തിലാണ് അമേരിക്ക. ഇതിനായി അമേരിക്ക നൽകിയ അപ്പീൽ കഴിഞ്ഞയാഴ്ച്ച യു.കെ സുപ്രീം കോടതി തള്ളിയിരുന്നു. കഴിഞ്ഞ നവംബറിലാണ് മോറിസിനെ ജയിലിൽ വെച്ച് വിവാഹം കഴിക്കാൻ കോടതി അസാഞ്ചിന് അനുമതി നൽകിയത്. താൻ ഒരേ സമയം സന്തോഷവതിയും ദുഖിതയും ആണെന്നായിരുന്നു മോറിസിന്റെ പ്രതികരണം. അസാഞ്ചിന്റെ പിതാവ് റിച്ചാർഡും വിവാഹച്ചടങ്ങുകളിൽ പങ്കെടുത്തു.


Latest Related News