Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
ജോൺ അബ്രഹാം പുരസ്‌കാര വിതരണം മെയ് 29 ഞായറാഴ്‌ച കോഴിക്കോട്

May 27, 2022

May 27, 2022

ദോഹ : ഖത്തറിലെ പ്രവാസി സാംസ്കാരിക സംഘടനയായ ജോൺ എബ്രഹാം സാംസ്‌കാരിക വേദിയുടെ 2019 ലെ ജോൺ എബ്രഹാം പ്രവാസി അവാർഡ്, ചലച്ചിത്ര സംവിധായകൻ മനോജ്‌ കാനക്ക് സമ്മാനിക്കുന്നു. കോഴിക്കോട് ഇൻഡോർ സ്റ്റേഡിയം ഹാളിൽ  മെയ് 29 ന് വൈകിട്ട് 4 മണിക്ക് നടക്കുന്ന ചടങ്ങിൽ നടനും എഴുത്തുകാരനുമായ വി കെ ശ്രീരാമൻ  പുരസ്‌കാരം സമ്മാനിക്കും.
 കോവിഡ് നിയന്ത്രണങ്ങൾ മൂലം നീണ്ടു പോയ 2019 ലെ അവാര്‍ഡ് ദാനചടങ്ങാണ്‌ ഇപ്പോള്‍ നടക്കുന്നത്.  50,000 രൂപയും ഫലകവും പ്രശസ്തി പത്രവുമാണ് അവാർഡ്. ചടങ്ങിൽ വി.കെ ശ്രീരാമൻ ജോൺ അനുസ്മരണ പ്രഭാഷണം നടത്തും.  ജൂറി പ്രതിനിധി ജി.പി.രാമചന്ദ്രൻ സദസിനെ അഭിസംബോധന ചെയ്യും.
ജി.പി.രാമചന്ദ്രൻ, സി.എസ്. വെങ്കിടേശ്വരൻ, വി.ടി. മുരളി, നവാസ് പൂനൂർ, ബീജ. വി സി. എന്നിവരടങ്ങുന്ന ജൂറിയാണ് അവാർഡ് ജേതാവിനെ തെരഞ്ഞെടുത്തത്
കെ.അജിത, ശോഭീന്ദ്രൻ  മാഷ്, കെ.ജെ.തോമസ്, അപ്പുണ്ണി ശശി, സ്കറിയ മാത്യു, ബൈജു മേരിക്കുന്ന്, റിജു. ആർ, വി എ ബാലകൃഷ്ണൻ, പ്രിയേഷ് കുമാർ തുടങ്ങി നിരവധി പേർ ജോൺ ഓർമകൾ പങ്കുവെക്കും.

ജനകീയ സിനിമാ പ്രവര്‍ത്തനങ്ങളിലെ അതുല്യ പ്രതിഭയായിരുന്ന ജോൺ അബ്രഹാമിന്റെ സ്മരണയ്ക്കായി രൂപീകരിച്ച ജോൺ എബ്രഹാം സാംസ്‌കാരിക വേദിയുടെ രക്ഷാധികാരി
ഖത്തറിലെ സഫാരി മാള്‍ മാനേജിംഗ് ഡയറക്റ്റർ സൈനുൽ ആബിദീനാണ്.
കൂടുതൽ വിവരങ്ങൾക്ക് : 9037113488 (പ്രദോഷ് കുമാര്‍)
ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News