Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
ഇറ്റലിയുമായുള്ള കരാർ, രണ്ട് നാവിക ഹെലികോപ്റ്ററുകൾ ഖത്തറിൽ എത്തിക്കും

April 08, 2022

April 08, 2022

ദോഹ : രണ്ട് ഇറ്റാലിയൻ നിർമിത നാവിക ഹെലികോപ്റ്ററുകൾ വൈകാതെ ഖത്തറിലെത്തും.  നയതന്ത്രബന്ധം പരിപോഷിപ്പിക്കുന്നതിന്റെ ഭാഗമായി ഇറ്റലിയുമായി ഒപ്പിട്ട കരാറിന്റെ അടിസ്ഥാനത്തിലാണ് രണ്ട് NH90 NFH ഹെലികോപ്റ്ററുകൾ രാജ്യത്ത് എത്തിക്കുന്നത്. ഇറ്റലിയിലെ വെനീസിൽ നടന്ന പ്രത്യേകചടങ്ങിൽ വെച്ചാണ് ഈ പ്രഖ്യാപനം ഉണ്ടായത്. 

ഖത്തർ അമീറി എയർഫോഴ്സിന്റെ വക്താക്കളും ചടങ്ങിൽ പങ്കെടുത്തു. 2021 ഡിസംബറിൽ ഫ്രാൻസിൽ നിന്നും എയർബസ് ഹെലികോപ്റ്ററുകളും ഖത്തർ വാങ്ങിയിരുന്നു. വിവിധ വിഭാഗങ്ങളിൽ പെട്ട പന്ത്രണ്ടോളം ഹെലികോപ്‌ടറുകൾ കൂടി വാങ്ങാനും ഖത്തറിന് പദ്ധതിയുണ്ട്. ഇറ്റാലിയൻ കമ്പനിയായ ലിയനാർഡോ ആണ് ഹെലികോപ്റ്റർ കരാറിന്റെ ഇടനിലക്കാർ.


Latest Related News