Breaking News
അബുദാബിയിൽ ജീവനുള്ള കോഴിയെ വിറ്റ സൂപ്പർ മാർക്കറ്റ് അടച്ചുപൂട്ടി  | സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും |
ഖത്തറിൽ നിയമലംഘനം നിലനിൽക്കെ തന്നെ ഇസ്തിമാറ പുതുക്കാമെന്ന് അധികൃതർ

December 27, 2021

December 27, 2021

ദോഹ : നിയമലംഘനം നടത്തിയ വാഹനങ്ങൾക്കും വാഹനരജിസ്‌ട്രേഷൻ സംവിധാനമായ ഇസ്തിമാറ പുതുക്കാനുള്ള അവസരം ഒരുക്കുമെന്ന് ട്രാഫിക് പോലീസ് മേധാവി അറിയിച്ചു. ട്രാഫിക്ക് കുറ്റകൃത്യങ്ങൾ തീർപ്പാക്കാൻ നൽകിയ കാലാവധി അവസാനിച്ച ശേഷമാണ് ഇക്കാര്യം പരിഗണിക്കുക. 

ഡിസംബർ 18 മുതൽ അൻപത് ശതമാനം പിഴ ഇളവോടെ ട്രാഫിക്ക് കുറ്റകൃത്യങ്ങൾക്ക് പിഴ അടക്കാമെന്ന് ടഗതാഗതവകുപ്പ് നേരത്തെ അറിയിച്ചിരുന്നു, ഈ കാലാവധി 2022 മാർച്ച്‌ 17 ന് അവസാനിക്കും. ഇതിന് ശേഷമാണ് ഇസ്തിമാറ പുതുക്കുന്നത് പരിഗണിക്കുക. ഖത്തർ ടീവിയോട് സംസാരിക്കവെ ട്രാഫിക്ക് വകുപ്പിലെ ഉന്നതതല ഉദ്യോഗസ്ഥനായ കേണൽ ഒടൈബ ആണ് ഇത് സംബന്ധിച്ച പ്രസ്താവന നടത്തിയത്.


Latest Related News