Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
ഇസ്ലാമോഫോബിയ: പൂര്‍ണ്ണഗര്‍ഭിണിയായ യുവതിയെ മര്‍ദ്ദിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

November 22, 2019

November 22, 2019

ഓസ്ട്രേലിയ:​ പൂര്‍ണ്ണഗര്‍ഭിണിയായ യുവതിയെ അതിക്രൂരമായി മര്‍ദ്ദിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്.കഫേയില്‍ സുഹൃത്തുക്കള്‍ക്കൊപ്പം ഇരുന്ന് സംസാരിക്കുകയായിരുന്ന മുസ്‌ലിം  യുവതിയെയാണ് 43 കാരനായ പ്രതി അതിശക്തമായി ഇടിക്കുകയും തൊഴിക്കുകയും ചെയ്തത്. കഫേയില്‍ യാതൊരു വിധ പ്രകോപനവുമില്ലാതെയാണ് ഇയാള്‍ ശിരോവസ്ത്രം ധരിച്ച ഒന്‍പത് മാസം ​ഗര്‍ഭിണിയായ യുവതിയെ ആക്രമിച്ചത്. ബുധനാഴ്ചയാണ് സംഭവം. 

ഇത് ഇസ്ലാമോഫോബിയയാണ് ആക്രമണത്തിന് കാരണമെന്ന് ഓസ്ട്രേലിയയിലെ ഇസ്ലാമിക് അസോസിയേഷൻ ആരോപിച്ചു. ആളുകള്‍ ഓടിക്കൂടിയാണ് ഇയാളെ പിടിച്ചുമാറ്റിയത്.  പ്രതിയ്ക്ക് ജാമ്യം നിഷേധിച്ചതായി പൊലീസ് വെളിപ്പെടുത്തി.കൂടുതല്‍ വകുപ്പുകള്‍ ഇയാള്‍ക്കെതിരെ ചുമത്താന്‍ സാധ്യതയുണ്ടെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു. ആക്രമണത്തിന് ഇരയായ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.


Latest Related News