Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
ഐഎസ്എൽ ആവേശത്തിന് ഇന്ന് തുടക്കം, ഉദ്‌ഘാടനമത്സരത്തിൽ കേരളാ ബ്ലാസ്റ്റേഴ്‌സ് എടികെയെ നേരിടും : സാധ്യതാ ലൈനപ്പ് അറിയാം

November 19, 2021

November 19, 2021

ഗോവ : ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്‍ബോളിന്റെ പുതിയ പതിപ്പിന് ഇന്ന് തുടക്കം. കഴിഞ്ഞ തവണത്തേതിന് സമാനമായി ഗോവയാണ് ഇത്തവണയും മത്സരങ്ങൾക്ക് വേദിയാവുന്നത്. ഒരുപിടി പുതിയ വിദേശതാരങ്ങളുമായി കളത്തിലിറങ്ങുന്ന ബ്ലാസ്റ്റേഴ്‌സ്, ഇത്തവണയെങ്കിലും പെരുമയ്‌ക്കൊത്ത പ്രകടനം പുറത്തെടുക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. കഴിഞ്ഞ സീസണിൽ രണ്ടാമതെത്തിയ എടികെ മോഹൻ ബഗാൻ കരുത്തരാണെങ്കിലും, അട്ടിമറിക്ക് കെല്പുള്ള ടീമാണ് ബ്ലാസ്റ്റേഴ്‌സ്. ഇന്ത്യൻ സമയം വൈകീട്ട് 7:30 ന് നടക്കുന്ന മത്സരം തത്സമയം ഹോട്ട്സ്റ്റാറിലും സ്റ്റാർസ്പോർട്സ് ചാനലിലും വീക്ഷിക്കാം. 

എടികെ മോഹൻ ബഗാൻ സാധ്യത ഇലവൻ:

അമരീന്ദർ സിങ് (ഗോൾകീപ്പർ), സുമിത് റാത്തി, കാൽ മാക്ഹ്യുഗ്, പ്രീതം കൊട്ടാൽ, ലെന്നി റോഡ്രിഗസ്, ജോണി കൗകോ, ഹ്യൂഗോ ബൗമാസ്, മൈക്കൽ സൂസൈരാജ്, ലിസ്റ്റൻ കൊളാക്കോ, മൻവീർ സിങ്, ഡേവിഡ് വില്യംസ്.

കേരള ബ്ലാസ്റ്റേഴ്‌സ് സാധ്യത ഇലവൻ:

ആൽബിനോ ഗോമസ് (ഗോൾകീപ്പർ), നിഷു കുമാർ, മാർകോ ലെസ്‌കോവിച്ച്, എനെസ് സിപോവിച്ച്, ജെസ്സെൽ കാരനെയ്‌റോ, ഹർമൻജോട് ഖബ്‌റ, ജീക്സൺ സിങ്, സഹൽ അബ്‌ദുൾ സമദ്, അഡ്രിയാൻ ലൂണ, രാഹുൽ കെപി, അൽവാരോ വാസ്‌ക്വസ്.


Latest Related News