Breaking News
ഒമാനില്‍ സര്‍ക്കാര്‍ വെബ്‌സൈറ്റുകള്‍ക്ക് സമാനമായ വ്യാജ സൈറ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് മുന്നറിയിപ്പ് | അബുദാബിയിൽ ജീവനുള്ള കോഴിയെ വിറ്റ സൂപ്പർ മാർക്കറ്റ് അടച്ചുപൂട്ടി  | സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു |
ഖത്തറിലേക്ക് വരുന്ന കുട്ടികൾക്ക് വാക്സിനേഷൻ നിർബന്ധമാണോ? വിശദമായി മനസിലാക്കാം

December 02, 2021

December 02, 2021

ദോഹ: ഇന്ത്യയില്‍ നിന്ന് വാക്‌സിനെടുക്കാത്ത കുട്ടികള്‍ക്ക് ഖത്തറിലേക്ക് വരുന്നതിന് തടസ്സമുണ്ടോ? നിരവധി പേരാണ് കഴിഞ്ഞ ദിവസങ്ങളിൽ ഇതുമായി ബന്ധപ്പെട്ട സംശയങ്ങളുമായി ന്യൂസ്‌റൂമിനെ ബന്ധപ്പെട്ടത്. 12 വയസ്സിന് താഴെയുള്ള വാക്‌സിനെടുക്കാത്ത കുട്ടികള്‍ക്ക് വാക്‌സിനെടുത്ത രക്ഷിതാക്കളോടൊപ്പം ഖത്തറിലേക്ക് യാത്ര ചെയ്യുന്നതിന് നിലവിൽ തടസ്സമില്ല. ഇന്‍ഡിഗോ എയർലൈൻസും ഇക്കാര്യം അറിയിച്ചിട്ടുണ്ട്.  പേഴ്‌സണല്‍ വിസിറ്റ്, ഷോര്‍ട്ട് ടേം വിസിറ്റ്, വിസ ഓണ്‍ അറൈവല്‍ എന്നീ വിസകളിലും വാക്‌സിനെടുക്കാത്ത കുട്ടികള്‍ക്ക് ഈ രീതിയില്‍ വരാവുന്നതാണ്. എന്നാല്‍, യാത്ര പുറപ്പെടും മുമ്പ് ഓണ്‍ലൈനില്‍ ഇഹ്തിറാസില്‍ അപേക്ഷിക്കണം. ഇത് അപ്രൂവ് ചെയ്താല്‍ വാക്‌സിനെടുക്കാത്ത കുട്ടികള്‍ക്ക് യാത്ര ചെയ്യാവുന്നതാണെന്ന് ഇന്‍ഡിഗോ അറിയിച്ചു.

അതേ സമയം, 12 വയസ്സും അതിന് മുകളിലും പ്രായമുള്ളവര്‍ക്ക് കോവിഡിനെതിരായ വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കാതെ സന്ദര്‍ശക വിസയില്‍ ഖത്തറിലേക്ക് വരാനാവില്ല. കോവിഡ് വ്യാപനം രൂക്ഷമായ, എക്‌സപ്ഷനല്‍ റെഡ് ലിസ്റ്റ് പട്ടികയിലാണ് ഇന്ത്യക്കാര്‍ ഉള്ളത് എന്നതിനാലാണിത്. വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കിയ ഇന്ത്യക്കാര്‍ക്ക് ഓണ്‍ അറൈവല്‍ വിസയില്‍ ഉള്‍പ്പെടെ രാജ്യം സന്ദര്‍ശിക്കാം. രണ്ട് ദിവസത്തെ ഹോട്ടല്‍ ക്വാറന്റീന്‍ ഇവര്‍ക്ക് നിര്‍ബന്ധമാണ്.

റെസിഡന്റ് വിസയിലാണെങ്കില്‍ വാക്‌സിനെടുക്കാതെയും ഇന്ത്യക്കാര്‍ക്ക് ഖത്തറിലേക്ക് വരാം. ഇവര്‍ ഏഴ് ദിവസം ഹോട്ടല്‍ ക്വാറന്റീനില്‍ കഴിയണം.

ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News