Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
ഖത്തർ എയർവെയ്‌സ് യാത്രക്കാർ ഭക്ഷ്യവിഭവങ്ങൾ കൊണ്ടുവരുന്നതിന് വിലക്കുണ്ടോ?യാഥാർഥ്യം അറിയാം

November 16, 2022

November 16, 2022

അൻവർ പാലേരി 

ദോഹ : ഖത്തർ എയർവെയ്‌സ് യാത്രക്കാർ നാട്ടിൽ നിന്ന് വരുമ്പോൾ ഭക്ഷ്യവിഭവങ്ങൾ കൊണ്ടുവരുന്നതിന് വിലക്കേർപ്പെടുത്തിയതായി കഴിഞ്ഞ ദിവസങ്ങളിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച വാർത്തയിൽ പിശക്.യാത്രക്കാർ പാചകം ചെയ്തതോ അല്ലാത്തതോ ആയ ഭക്ഷ്യവിഭവങ്ങൾ യാത്രയിൽ കൂടെ കൊണ്ടുവരുന്നതിന് വിലക്കേർപ്പെടുത്തിയതായുള്ള വാർത്തയാണ് ഖത്തർ എയർവെയ്‌സിന്റെ അറിയിപ്പെന്ന തരത്തിൽ കഴിഞ്ഞ ദിവസം സ്‌ക്രീൻ ഷോട്ട് സഹിതം സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചത്.

അതേസമയം,പാചകം ചെയ്തതോ അല്ലാത്തതോ തണുപ്പിച്ചതോ  ആയ എല്ലാ തരം മൽസ്യവിഭവങ്ങൾക്കും(സീ ഫുഡ്)യാത്രയിൽ കൂടെക്കൊണ്ടുവരുന്നതിന് വിലക്കുണ്ട്.സാധാരണയായി നാട്ടിൽ നിന്നും യാത്രക്കാർ കൊണ്ടുവരുന്ന മൽസ്യ-കടൽ വിഭവങ്ങൾ ഒഴികെയുള്ള ഭക്ഷ്യ വിഭവങ്ങൾക്ക് നിലവിലെ അറിയിപ്പ് പ്രകാരം വിലക്ക് ബാധകമാവില്ല.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/FxcpaKzzbtR4LadT0rnH7K എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News