Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
മാർപ്പാപ്പയുടെ ചിത്രം ആലേഖനം ചെയ്ത സ്റ്റാമ്പുമായി ഇറാഖ്

September 24, 2021

September 24, 2021

 

ഫ്രാൻസിസ്‌ മാർപ്പാപ്പയുടെ ചിത്രങ്ങൾ അടങ്ങിയ സ്റ്റാമ്പുകൾ പുറത്തിറക്കി ഇറാഖ്. ഈ വർഷമാദ്യം രാജ്യം സന്ദർശിച്ച മാർപ്പാപ്പയോടുള്ള ആദരസൂചകമായാണ് വിവിധ ചിത്രങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ട് അയ്യായിരത്തോളം സ്റ്റാമ്പുകൾ പുറത്തിറക്കിയത്. വാർത്താവിനിമയ മന്ത്രാലയം പുറത്തിറക്കിയ ഈ സ്റ്റാമ്പുകളിൽ ഷിയാ നേതാവ് അലി സിസ്താനിക്കൊപ്പം മാർപ്പാപ്പ നിൽക്കുന്ന ചിത്രങ്ങളും ഉണ്ട്. 

കഴിഞ്ഞ മാർച്ചിലാണ് മൂന്ന് ദിവസം നീണ്ടുനിന്ന സന്ദർശനത്തിനായി മാർപ്പാപ്പ ഇറാഖിലെത്തിയത്. ഇറാഖ് സന്ദർശിക്കുന്ന ആദ്യത്തെ മാർപ്പാപ്പ എന്ന വിശേഷണവും ഇതോടെ ഫ്രാൻസിന് മാർപാപ്പ സ്വന്തമാക്കിയിരുന്നു. വിവിധ മതപണ്ഡിതരുമായും, രാഷ്ട്രീയരംഗത്തെ നേതാക്കളുമായും കൂടിക്കാഴ്ച നടത്തിയ മാർപ്പാപ്പ സംഘർഷങ്ങൾ ഒഴിവാക്കാൻ ശ്രമിക്കണമെന്ന് അഭിപ്രായപ്പെടുകയും ചെയ്തിരുന്നു.


Latest Related News