Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
ഫുട്‍ബോൾ ലോകകപ്പ് : ഖത്തറുമായി വിവിധ മേഖലകളിൽ സഹകരിക്കുമെന്ന് ഇറാൻ

April 10, 2022

April 10, 2022

ടെഹ്‌റാൻ : നവംബറിൽ ആരംഭിക്കുന്ന ഖത്തർ ഫുട്‍ബോൾ ലോകകപ്പിൽ സഹായം വാഗ്ദാനം ചെയ്ത് ഇറാൻ. കാണികളുടെ വ്യോമയാനഗതാഗതം, താമസസൗകര്യം തുടങ്ങിയ വിവിധ മേഖലകളിൽ സഹായിക്കുമെന്ന് ഇറാൻ ഗതാഗതവകുപ്പ് മന്ത്രി റുസ്തം ക്വാസിമി അറിയിച്ചു. ഈ വർഷം നടത്തിയ ഖത്തർ സന്ദർശനത്തിനിടെ, ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റൈസിയും ലോകകപ്പിൽ സഹകരിക്കാനുള്ള സന്നദ്ധത അറിയിച്ചിരുന്നു.

തെക്കൻ ഇറാനിലെ കിഷ് ദ്വീപിലെത്തിയതിന് പിന്നാലെയാണ് ഗതാഗതമന്ത്രി ലോകകപ്പിൽ സഹകരിക്കാനുള്ള തീരുമാനം അറിയിച്ചത്. ലോകകപ്പ് കാണാൻ കടൽ വഴി യാത്ര ചെയ്യുന്നവർക്ക് കിഷ് ദ്വീപിൽ ഇടത്താവളമൊരുക്കാനും പദ്ധതിയുണ്ട്. ഖത്തർ ഗതാഗത മന്ത്രി ജാസിം ബിൻ സൈഫ് അൽ സുലൈത്തി നാളെ കിഷ് ദ്വീപിൽ എത്തുന്നുണ്ട്. സഹകരണം സംബന്ധിച്ചുള്ള നിർണായക തീരുമാനങ്ങൾ ഈ കൂടിക്കാഴ്ചയിൽ ഉരുത്തിരിയുമെന്നാണ് കരുതപ്പെടുന്നത്.


Latest Related News