Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
കൊവിഡ് ബാധിച്ച് ഭേദമായവര്‍ക്ക് ഉടന്‍ വാക്‌സിന്‍ ലഭിക്കില്ല; നിശ്ചിതകാലം കാത്തിരിക്കണം

January 31, 2021

January 31, 2021

ദോഹ: കൊവിഡ്-19 രോഗം ബാധിച്ച് ഭേദമായവര്‍ക്ക് ഉടന്‍ വാക്‌സിന്‍ നല്‍കില്ലെന്ന് ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷനിലെ (എച്ച്.എം.സി) പകര്‍ച്ചവ്യാധി കേന്ദ്രത്തിന്റെ മെഡിക്കല്‍ ഡയറക്ടര്‍ ഡോ. മുന അല്‍ മസ്‌ലമണി. കൊവിഡ് ബാധിച്ച് രോഗമുക്തി നേടിയവര്‍ വാക്‌സിന്‍ ലഭിക്കാനായി നിശ്ചിത കാലയളവ് കാത്തിരിക്കണം. രോഗം ബാധിച്ചവര്‍ക്ക് സ്വാഭാവികമായി ലഭിക്കുന്ന പ്രതിരോധശേഷി മൂന്ന് മാസത്തോളം നീണ്ടുനില്‍ക്കുമെന്നതിനാലാണ് ഇത്. 

ഖത്തര്‍ നാഷണല്‍ ലൈബ്രറി (ക്യു.എന്‍.എല്‍) ഇന്നലെ 'കൊവിഡ്-19 വാക്‌സിനുകള്‍: വസ്തുതയ്ക്കും വ്യാജവാര്‍ത്തയ്ക്കുമിടയില്‍' എന്ന വിഷയത്തില്‍ സംഘടിപ്പിച്ച വെര്‍ച്വല്‍ സെഷനില്‍ സംസാരിക്കുകയായിരുന്നു ഡോ. മുന. 

'പ്രതിരോധശേഷി എത്രത്തോളം നീണ്ടുനില്‍ക്കുമെന്ന് ഞങ്ങള്‍ക്ക് ഇപ്പോള്‍ കൃത്യമായി അറിയില്ല. ഇപ്പോള്‍ തന്നെ ഒന്നിലധികം തവണ കൊവിഡ്-19 ബാധിച്ചവര്‍ ഉണ്ട്. രോഗം ബാധിച്ചവര്‍ക്ക് പ്രതിരോധശേഷി എത്രത്തോളം നീണ്ടുനില്‍ക്കുമെന്ന് കണ്ടെത്താനുള്ള പഠനങ്ങള്‍ ഇപ്പോഴും തുടരുകയാണ്.' -അവര്‍ പറഞ്ഞു. 

വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് ഉണ്ടാകാനിടയുള്ള പാര്‍ശ്വഫലങ്ങളെ കുറിച്ചും അവര്‍ സംസാരിച്ചു. 

'വാക്‌സിന്‍ സ്വീകരിച്ച ധാരാളം ആളുകളെ ഞങ്ങള്‍ നിരീക്ഷിച്ചു. കുത്തിവയ്പ്പ് എടുത്ത സ്ഥലത്ത് വേദന, ശരീരതാപനിലയിലെ നേരിയ വര്‍ധന എന്നീ നേരിയ ലക്ഷണങ്ങള്‍ മാത്രമാണ് നിരീക്ഷിച്ചത്. അതേസമയം വാക്‌സിന്റെ രണ്ടാമത്തെ ഡോസ് അല്‍പ്പം ശക്തമാണ്. എങ്കിലും രണ്ടാമത്തെ ഡോസിന്റെ പാര്‍ശ്വഫലങ്ങള്‍ രണ്ട് ദിവസത്തിലധികം നീണ്ട് നില്‍ക്കുന്നില്ല. ചിലര്‍ക്ക് തളര്‍ച്ച, വയറിളക്കം എന്നിവയും ഉണ്ടാകാം. രണ്ട് ദിവസത്തിനു ശേഷം അവ അപ്രത്യക്ഷമാകും.' -ഡോ. മുന പറഞ്ഞു. 

'വാക്‌സിന്‍ സ്വീകരിച്ചാലും മാസ്‌ക് ധരിക്കുന്നത് ഉള്‍പ്പെടെയുള്ള മുന്‍കരുതലുകള്‍ തുടരണം. കാരണം വാക്‌സിന്റെ ഫലപ്രാപ്തി 95 ശതമാനമാണ്. രോഗം വരാന്‍ സാധ്യതയുള്ള ബാക്കി അഞ്ച് ശതമാനം അവശേഷിക്കുന്നുണ്ട്.' -അവര്‍ കൂട്ടിച്ചേര്‍ത്തു. 

വിവിധ കമ്പനികളുടെ വാക്‌സിന്‍ ഒരു വ്യക്തി സ്വീകരിക്കുന്നതിനോട് യോജിക്കുന്നില്ലെന്നും അവര്‍ വ്യക്തമാക്കി. 

കൊവിഡ് സംബന്ധിച്ച അഭ്യൂഹങ്ങള്‍ ആരോഗ്യ പ്രവര്‍ത്തകരെ പോലും തെറ്റിദ്ധരിപ്പിക്കുന്നു. അതിനാല്‍ പൊതുജനാരോഗ്യ മന്ത്രാലയത്തില്‍ നിന്നോ ലോകാരോഗ്യ സംഘടനയില്‍ നിന്നോ മറ്റ് വിശ്വസിനീയമായ സ്രോതസുകളില്‍ നിന്നോ മാത്രമുള്ള വാര്‍ത്തകളെ ആശ്രയിക്കണമെന്നും ഡോ. മുന പറഞ്ഞു.  


ന്യൂസ് റൂം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് പേജ് ലൈക്ക് ചെയ്യൂ.

ന്യൂസ് റൂം വാര്‍ത്തകള്‍ ടെലിഗ്രാമില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.

ന്യൂസ് റൂം വാര്‍ത്തകള്‍ വാട്ട്‌സ്ആപ്പില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് മെസേജ് അയക്കൂ.


Latest Related News