Breaking News
ഒമാനില്‍ സര്‍ക്കാര്‍ വെബ്‌സൈറ്റുകള്‍ക്ക് സമാനമായ വ്യാജ സൈറ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് മുന്നറിയിപ്പ് | അബുദാബിയിൽ ജീവനുള്ള കോഴിയെ വിറ്റ സൂപ്പർ മാർക്കറ്റ് അടച്ചുപൂട്ടി  | സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു |
യുക്രൈനിൽ കുടുങ്ങിയ ഇന്ത്യക്കാർക്ക് ഖത്തർ വഴി രാജ്യത്ത് മടങ്ങിയെത്താമെന്ന് കേന്ദ്രം

February 25, 2022

February 25, 2022

ഡൽഹി : റഷ്യ - യുക്രൈൻ പ്രതിസന്ധി തുറന്ന യുദ്ധത്തിലേക്ക് നീങ്ങവെ, യുക്രൈനിലെ ഇന്ത്യക്കാർക്ക് ഖത്തർ വഴി തിരിച്ചെത്താൻ മാർഗമൊരുക്കുമെന്ന് കേന്ദ്രം അറിയിച്ചു. ഖത്തർ അധികൃതരുമായി ഇക്കാര്യം സംസാരിച്ചതായും, ഇന്ത്യ-ഖത്തർ എയർ ബബിൾ സംവിധാനത്തിലൂടെ യുക്രൈനിൽ ഉള്ളവർക്ക് ഇന്ത്യയിൽ എത്താമെന്നും ഇന്ത്യൻ എംബസി ട്വിറ്ററിലൂടെ അറിയിച്ചു. 

അതേസമയം, യുക്രൈനിൽ നിന്നും പുറത്തുകടക്കാൻ വിമാനങ്ങൾ ലഭ്യമാണോ എന്ന കാര്യത്തിൽ വ്യക്തതയില്ല. റഷ്യ ആക്രമണം കനപ്പിച്ചതിന് പിന്നാലെ രാജ്യത്തെ വിമാനസർവീസുകൾ നിർത്തിവെക്കുന്നതായി യുക്രൈൻ പ്രഖ്യാപിച്ചിരുന്നു. സാധാരണ സർവീസുകൾ തത്കാലത്തേക്ക് റദ്ദ് ചെയ്തതായി ഖത്തർ എയർവേയ്സും അറിയിച്ചിട്ടുണ്ട്. വലിയൊരു ശതമാനം വിദ്യാർത്ഥികൾ അടക്കം ഏതാണ്ട് ഇരുപതിനായിരം ഇന്ത്യക്കാരാണ് നിലവിൽ യുക്രൈനിലുള്ളത്.


Latest Related News