Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
യുക്രൈനിൽ നിന്നെത്തിയ ഇന്ത്യൻ വിദ്യാർത്ഥികളുടെ ഭാവി അനിശ്ചിതത്വത്തിൽ

March 01, 2022

March 01, 2022

ന്യൂ ഡൽഹി : റഷ്യ - യുക്രൈൻ യുദ്ധത്തിനിടയിൽ കുടുങ്ങിയ ഇന്ത്യൻ വിദ്യാർത്ഥികളിൽ ചിലർ ജന്മനാട്ടിൽ തിരികെയെത്തിക്കഴിഞ്ഞു. ബങ്കറുകളും മറ്റ് ഭൂഗർഭ സുരക്ഷിതസ്ഥാനങ്ങളിലും മണിക്കൂറുകളും ദിവസങ്ങളും കഴിച്ചുകൂട്ടിയ ഇവർ, പുതിയൊരു പ്രതിസന്ധി നേരിടുകയാണ്. പഠിച്ചുതുടങ്ങിയ കോഴ്‌സുകൾ ഇനിയെങ്ങനെ പൂർത്തിയാക്കുമെന്ന ചോദ്യമാണ് ഇവർക്ക് മുന്നിലുയരുന്നത്. 

മൂന്ന് വർഷങ്ങൾക്ക് മുൻപ് കോവിഡ് വ്യാപനം പൊട്ടിപുറപ്പെട്ടപ്പോൾ ചൈനയിൽ നിന്നും തിരിച്ചെത്തിയ വിദ്യാർത്ഥികളും സമാനമായ വെല്ലുവിളി നേരിട്ടിരുന്നു. ചൈനയിൽ പഠനം തുടങ്ങിയ പലരും കോവിഡിന്റെ വരവോടെ അർമേനിയയിലെയും മറ്റും കോളേജുകളിലേക്ക് മാറിയാണ് പഠനം പൂർത്തിയാക്കിയത്. യുക്രൈനിലെ സ്ഥിതിഗതികൾ എന്ന് ശാന്തമാകും എന്നറിയാത്തത് ഈ വിദ്യാർത്ഥികളെ ധർമ്മസങ്കടത്തിലാഴ്ത്തുന്നു. മെഡിക്കൽ മേഖലയിലെ എം.ബി.ബി.എസ് അടക്കമുള്ള കോഴ്‌സുകളാണ് യുക്രൈനിൽ അധികപേരും പഠിക്കുന്നത്. വലിയ സംഖ്യ ഫീസായി നൽകേണ്ട കോളേജുകളിൽ പണം മുൻകൂറായി അടക്കുകയും ചെയ്തു. അവസാന പരീക്ഷ മാത്രം ബാക്കി നിൽക്കെ തിരികെ വിമാനം കയറേണ്ടി വന്നവരും കൂട്ടത്തിലുണ്ട്. തങ്ങളുടെ ഇതുവരെയുള്ള പ്രയത്നം പാഴായിപ്പോവാതെയിരിക്കാൻ ഇന്ത്യൻ ഭരണകൂടം ഇടപെടണമെന്ന അഭ്യർത്ഥനയാണ് ഇവർ മുന്നോട്ട് വെക്കുന്നത്.


Latest Related News