Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
ഇന്ത്യൻ റിപ്പബ്ലിക് ദിനത്തിൽ ആശംസകളുമായി ഗൾഫ് ഭരണാധികാരികൾ 

January 26, 2021

January 26, 2021

ദോഹ : 72-മത് റിപ്പബ്ലിക് ദിനം ആഘോഷിക്കുന്ന  ഇന്ത്യക്ക് ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനി ആശകൾ അറിയിച്ചു.രാഷ്‌ട്രപതി രാംനാഥ്‌ കോവിന്ദിന് അയച്ച കേബിൾ സന്ദേശത്തിലാണ് ആശംസകൾ അറിയിച്ചത്.

വിവിധ ഗൾഫ് രാജ്യങ്ങളിലെ ഭരണാധികാരികൾ ഇന്ത്യക്ക് ആശംസകൾ അറിയിച്ചിട്ടുണ്ട്.ഒമാന്‍ ഭരണാധികാരി സുല്‍ത്വാന്‍ ഹൈതം ബിന്‍ ത്വാരിഖ്, ഇന്ത്യന്‍ പ്രസിഡന്റ് രാം നാഥ് കോവിന്ദിനെ റിപബ്ലിക് ദിനാശംസകള്‍ അറിയിച്ചു. രാഷ്ട്രപതിക്ക് ആരോഗ്യവും സന്തോഷവും നേര്‍ന്ന ഒമാന്‍ ഭരണാധികാരി, ഇന്ത്യയിലെ ജനങ്ങള്‍ക്ക് കൂടുതല്‍ പുരോഗതിയും വികസനവുമുണ്ടാകട്ടെയെന്നും സന്ദേശത്തില്‍ ആശംസിച്ചു.
സൗദി ഭരണാധികാരി സല്‍മാന്‍ രാജാവും കിരീടാവകാശിയും, ഉപപ്രധാനമന്ത്രിയും, പ്രതിരോധ മന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനും ഇന്ത്യക്കാര്‍ക്ക് റിപ്പബ്ലിക് ദിനാശംസകള്‍ നേര്‍ന്നു.

ആശംസകള്‍ നേര്‍ന്ന് ഇരുവരും ഇന്ത്യന്‍ പ്രസിഡണ്ട്‌ രാംനാഥ്‌ കോവിന്ദിന് സന്ദേശം അയച്ചു. രാഷ്ട്രപതിക്ക് ആയുരാരോഗ്യം നേര്‍ന്ന സല്‍മാന്‍ രാജാവ് ഇന്ത്യക്കാര്‍ക്ക് കൂടുതല്‍ അഭിവൃദ്ധിയും ഐശ്വര്യവും കൈവരട്ടെയെന്ന് ആശംസിച്ചു.

ന്യൂസ്‌റൂം വാർത്തകൾക്കും തൊഴിൽ പരസ്യങ്ങൾ നൽകാനും +974 6620 0167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക.


Latest Related News