Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
പ്രതിസന്ധി ഘട്ടത്തിൽ ഒരുമിച്ചു നിൽക്കണമെന്ന് ഖത്തറിലെ ഇന്ത്യൻ എംബസിയുടെ ട്വീറ്റ്,വിമാനസർവീസ് ഏർപെടുത്തണമെന്നാവശ്യപ്പെട്ട് പ്രവാസികളും 

April 12, 2020

April 12, 2020

ദോഹ : കൊറോണാ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ആവശ്യമായ സഹായങ്ങളെത്തിക്കാൻ എല്ലാ ഇന്ത്യക്കാരും ഉറ്റക്കെട്ടായി നിൽക്കണമെന്ന് ഖത്തറിലെ ഇന്ത്യൻ എംബസി ആവശ്യപ്പെട്ടു. ട്വിറ്ററിലാണ് എംബസി അധികൃതര്‍ രാജ്യത്തെ പ്രവാസി ഇന്ത്യക്കാരോട് ഇക്കാര്യം ആവശ്യപ്പെട്ടത്.

നിലവിലെ പ്രതിസന്ധി മറികടക്കാൻ ഒരുമിച്ചു നിൽക്കണം. മറ്റുള്ളവർക്ക് സഹായമെത്തിക്കുന്നതിൽ  ഏതെങ്കിലും തരത്തിലുള്ള ഇടുങ്ങിയ ചിന്താഗതികളോ
മുൻധാരണകളോ വെച്ചുപുലർത്തരുതെന്നും എംബസി ആവശ്യപ്പെട്ടു.അതേസമയം,തങ്ങളെ നാട്ടിലെത്തിക്കാൻ സഹായിക്കണമെന്നും വിമാന സർവീസ് ഏർപ്പെടുത്തണമെന്നും  നിരവധി പേരാണ് ട്വിറ്ററിൽ എംബസിയോട് ആവശ്യപ്പെടുന്നത്. എന്നാൽ ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടത് ഇന്ത്യയിലെയും ഖത്തറിലെയും ബന്ധപ്പെട്ട അധികൃതരാണെന്നും ഇക്കാര്യത്തിൽ തീരുമാനമുണ്ടാകുന്നത് വരെ കാത്തിരിക്കണമെന്നും ഖത്തറിലെ ഇന്ത്യൻ എംബസി കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തിരുന്നു.
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ  +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി അയക്കുക.    


Latest Related News