Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
ഖത്തറിലെ ഇന്ത്യൻ എംബസിക്ക് സ്വന്തം കെട്ടിടം പണിയാൻ സ്ഥലം അനുവദിച്ചതായി അംബാസിഡർ

January 27, 2022

January 27, 2022

ദോഹ : ഇന്ത്യൻ എംബസിക്ക് സ്വന്തമായി കെട്ടിടം പണിയാൻ ഭൂമി ലഭിച്ചതായി അംബാസിഡർ ദീപക് മിത്തൽ അറിയിച്ചു. വെസ്റ്റ് ബേയിലാണ് ഖത്തർ ഭരണകൂടം ഇന്ത്യൻ എംബസിക്കായി ഭൂമി നൽകിയത്. റിപ്പബ്ലിക് ദിനവുമായി ബന്ധപ്പെട്ട ആഘോഷപരിപാടിയിൽ സംസാരിക്കവെ ആണ് അംബാസിഡർ ഇക്കാര്യം വെളിപ്പെടുത്തിയത്. ഏറെ സന്തോഷമുണ്ടെന്നും, ഇന്ത്യക്കാർക്ക് സ്വന്തം വീടെന്ന് കരുതാവുന്ന, എല്ലാ സൗകര്യങ്ങളും ഉള്ള ഒരു ഓഫീസ് നിർമിക്കുകയാണ് ലക്ഷ്യമെന്നും അംബാസിഡർ കൂട്ടിച്ചേർത്തു. 

പുതിയ കെട്ടിടത്തിന്റെ പണി പൂർത്തിയാക്കാനും, ഇന്ത്യ-ഖത്തർ ബന്ധം കൂടുതൽ ഊഷ്മളമാക്കാനും രാജ്യത്തെ മുഴുവൻ ഇന്ത്യക്കാരും ഒറ്റക്കെട്ടായി അണിനിരക്കണമെന്നും മിത്തൽ ആവശ്യപ്പെട്ടു. വെസ്റ്റ് ബേയിലെ നയതന്ത്ര എൻക്ലേവിലാണ് എംബസിക്ക് സ്ഥലം നൽകിയിട്ടുള്ളത്. കെട്ടിടത്തിന്റെ രൂപരേഖ തയ്യാറാക്കാനുള്ള നടപടികൾ സ്വീകരിച്ചതായും, കഴിയുന്നത്ര വേഗത്തിൽ പണി പൂർത്തിയാക്കുമെന്നും മിത്തൽ അറിയിച്ചു. ഖത്തറിലെ ഓരോ ഇന്ത്യക്കാരനിലേക്കും നേരിട്ട് എത്താനായി 'ഇന്ത്യ ഇൻ ഖത്തർ' എന്ന പേരിൽ മൊബൈൽ അപ്ലികേഷൻ പുറത്തിറക്കിയതായും മിത്തൽ അറിയിച്ചു. ഇതുവഴി ഇന്ത്യക്കാർക്ക് 24 മണിക്കൂറും എംബസിയുമായി ബന്ധപ്പെട്ട സേവനങ്ങൾ ലഭിക്കും.


Latest Related News