Breaking News
യുഎഇയിൽ 10 വർഷം കാലാവധിയുളള ബ്ലൂ റെസിഡൻസി വിസ പ്രഖ്യാപിച്ചു   | ഖത്തർ വിദേശകാര്യ മന്ത്രാലയ സഹമന്ത്രിക്ക് "ചാമ്പ്യൻ ഓഫ് ഹ്യൂമാനിറ്റേറിയൻ ഡിപ്ലോമസി" അവാർഡ് | ഫിഫ അറബ് കപ്പിന്റെ മൂന്ന് പതിപ്പുകള്‍ക്ക് ആതിഥേയത്വം വഹിക്കാൻ ഖത്തർ | എയർ ഇന്ത്യ എക്സ്പ്രസിന്റെ കണ്ണൂർ-അബുദാബി സർവീസ് മുന്നറിയിപ്പില്ലാതെ റദ്ദാക്കി; വിമാനത്താവളത്തിൽ പ്രതിഷേധം, മറ്റ് രണ്ടു വിമാനങ്ങൾ കൂടി റദ്ദാക്കി | അബുദാബിയിൽ ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശി മരിച്ചു  | ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | എം.​എ. യൂ​സു​ഫ​ലി ഖത്തർ അ​മീ​റു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി | സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു,ഇന്ത്യയിൽ മരുന്നില്ല  | ഇന്ത്യയിൽ പൗരത്വ ഭേദഗതി നിയമം നിലവിൽ വന്നു,ആദ്യം അപേക്ഷിച്ച 14 പേർക്ക് സർട്ടിഫിക്കറ്റുകൾ നൽകി | താഴ്ന്ന വരുമാനക്കാരായ പ്രവാസികൾക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കാൻ  'കൊഡാക',എം-3 മാജിക്കൽ മ്യൂസിക്കൽ മൊമെന്റ്‌സ്‌ വെള്ളിയാഴ്ച |
ഖത്തറിൽ ഇന്ത്യൻ എംബസിയുടെ പ്രത്യേക ക്യാംപ് ഇന്ന്, പാസ്പോർട്ട് സേവനങ്ങൾ ലഭ്യമാവും

February 25, 2022

February 25, 2022

ദോഹ : ഖത്തറിലെ ഇന്ത്യൻ എംബസിയും, ഇന്ത്യൻ കമ്യൂണിറ്റി ബെനവലന്റ് ഫോറവും സംയുക്തമായി നടത്തുന്ന പ്രത്യേക കോൺസുലാർ ക്യാംപ് നാളെ. ഏഷ്യൻ ടൗണിലെ ഗ്രാൻഡ് മാൾ ആംഫി തിയേറ്റർ ടിക്കറ്റ് കൗണ്ടർ ഗേറ്റ്‌ നമ്പർ എട്ടിലാണ് ക്യാംപ് അരങ്ങേറുക.   രാവിലെ പത്ത് മണി മുതൽ ഉച്ചയ്ക്ക് പന്ത്രണ്ട് മണിവരെ നടക്കുന്ന ക്യാംപിൽ, പാസ്പോർട്ട് സേവനങ്ങൾ, അറ്റസ്റ്റേഷൻ സേവനങ്ങൾ മുതലായ സൗകര്യങ്ങൾ ലഭിക്കുമെന്ന് സംഘാടകർ വ്യക്തമാക്കി. രാവിലെ എട്ടുമണി മുതൽ ഓൺലൈൻ ഫോം പൂരിപ്പിക്കാനുള്ള സഹായങ്ങളും നൽകും. കൂടുതൽ വിവരങ്ങൾക്കും സംശയനിവാരണത്തിനും ഹെല്പ് ഡസ്ക് നമ്പറുകളായ 33344365/77867794 എന്നിവയിൽ ബന്ധപ്പെടാം.


Latest Related News