Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
കൊറന്റൈനിൽ ഇളവ് നൽകി, ഇന്ത്യൻ ഫുട്‍ബോൾ ടീം പരിശീലനത്തിനായി ഖത്തറിലേക്ക്

May 15, 2021

May 15, 2021

ന്യൂഡൽഹി : ലോകകപ്പ് യോഗ്യതാ റൗണ്ടിലെ ശേഷിക്കുന്ന മത്സരങ്ങള്‍ക്കായി ഇന്ത്യന്‍ ടീം അടുത്തയാഴ്ച ഖത്തറിൽ എത്തും. ഇന്ത്യന്‍ ടീമിന്റെ യാത്രയെച്ചൊല്ലിയുള്ള അനിശ്ചിതത്വങ്ങള്‍ നീങ്ങിയതോടെയാണിത്. ജൂണിലാണ് ഇന്ത്യയുടെ മത്സരങ്ങള്‍.

ഖത്തര്‍, ബെംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നിവര്‍ക്കെതിരെയാണ് ഇന്ത്യയുടെ മത്സരങ്ങള്‍. ഇതിനായി മേയില്‍ കൊല്‍ക്കത്തയില്‍ ക്യാംപ് നടത്തി പിന്നീട് ദുബായിലും പരിശീലനം നടത്താമെന്നാണ് കരുതിയിരുന്നത്. എന്നാല്‍ ഇതിനിടെയാണ്  കോവി‍ഡിന്റെ രണ്ടാം തരംഗം രാജ്യത്ത് രൂക്ഷമായത്. ഇതോടെ ടീം നേരിട്ട് ഖത്തറിലേക്ക് പോകാന്‍ തീരുമാനിക്കുകയായിരുന്നു. എന്നാല്‍ അവിടുത്തെ ക്വാറന്റീന്‍ നിയമങ്ങളെച്ചൊല്ലി യാത്ര നീണ്ടുപോകുകയായിരുന്നു. എന്നാലിപ്പോള്‍ ക്വറന്റീനില്‍ ഇന്ത്യക്ക് ഇളവ് ലഭിച്ചതോടെയാണ് ടീം യാത്രയ്ക്കൊരുങ്ങുന്നത്.

ഏ.ഐ.എഫ്.എഫ് ഖത്തര്‍ ഫുട്ബോള്‍ അസോസിയേഷനുമായി നടത്തിയ ചര്‍ച്ചകള്‍ക്കൊടുവില്‍ 10 ദിവസത്തെ ക്വാറന്റീനില്‍ ടീമിന് ഇളവ് ലഭിച്ചു. ഇതോടെ കളിക്കാര്‍ പലരും ഡെല്‍ഹിയിലേക്ക് തിരിച്ചിട്ടുണ്ട്. അവിടെ ആര്‍.ടി.പി.സി.ആര്‍ പരിശോധന നടത്തി നെഗറ്റീവ് ആകുന്നവര്‍ അടുത്തയാഴ്ച ആദ്യം തന്നെ ഖത്തറിലേക്ക് പറക്കും.

അതേസമയം,ലോകകപ്പിൽ കടന്നുകൂടുക പ്രയാസമാണെങ്കിലും ഏഷ്യാ കപ്പിൽ യോഗ്യത നേടാൻ ലക്ഷ്യമാക്കിയാണ് ഇന്ത്യൻ ടീം പരിശീലനത്തിനിറങ്ങുന്നതെന്നാണ് വിലയിരുത്തൽ.

ന്യൂസ്‌റൂം വാർത്തകൾ വേഗത്തിൽ ലഭിക്കാൻ പ്ളേസ്റ്റോറിൽ നിന്നും ആപ് സ്റ്റോറിൽ നിന്നും newsroom connect ആപ് ഡൗൺലോഡ് ചെയ്യുക.
Playstore :https://play.google.com/store/apps/details?id=com.friggitello.newsroom_qatar_user
App Store: https://apps.apple.com/us/app/newsroom-connect/id1559335758


Latest Related News