Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
പാസ്പോർട്ട് സേവനങ്ങൾക്കായി ഖത്തറിലെ ഇന്ത്യൻ എംബസിയിൽ കോൺസുലാർ ക്യാമ്പ് 

November 25, 2020

November 25, 2020

ദോഹ: അടിയന്തരമായ പാസ്‌പോര്‍ട്ട് അറ്റസ്റ്റേഷന്‍ സേവനങ്ങള്‍ക്കായി ഖത്തറിലെ ഇന്ത്യന്‍ എംബസി പ്രത്യേക ക്യാമ്പ് നടത്തും. ഏഷ്യന്‍ ടൗണില്‍ വച്ച് നവംബര്‍ 27 നാണ് ക്യാമ്പ് നടക്കുക. രാവിലെ 10 മണി മുതല്‍ 12 മണി വരെയാണ് ക്യാമ്പ്. ഏഷ്യന്‍ ടൗണില്‍ താമസിക്കുന്ന ഇന്ത്യന്‍ തൊഴിലാളികള്‍ക്ക് വേണ്ടിയാണ് ക്യാമ്പ്. 

ഏഷ്യന്‍ ടൗണിലുള്ള ഗ്രാന്റ് മാളിലെ ഗേറ്റ് നമ്പര്‍ എട്ടിലുള്ള ആംഫി തിയേറ്റര്‍ ടിക്കറ്റ് കൗണ്ടറിലാണ് പ്രത്യേക കോണ്‍സുലാര്‍ ക്യാമ്പ് നടത്തുകയെന്ന് ഇന്ത്യന്‍ എംബസി അറിയിച്ചു.  ഓണ്‍ലൈന്‍ ഫോമുകള്‍ പൂരിപ്പിക്കേണ്ടവരെ സഹായിക്കാനായി രാവിലെ എട്ടുമണി മുതല്‍ ഇവിടെ ഒരു സംഘം ഉണ്ടാകും. 

കോണ്‍സുലാര്‍ ക്യാമ്പില്‍ എത്തുന്നവര്‍ കൊവിഡ് പ്രോട്ടോക്കോള്‍ കൃത്യമായി പാലിക്കണമെന്ന് ഇന്ത്യന്‍ എംബസി അഭ്യര്‍ത്ഥിച്ചു. കഴിഞ്ഞയാഴ്ച എംബസി നടത്തിയ സമാനമായ ക്യാമ്പില്‍ 400 ഓളം അപേക്ഷകര്‍ക്ക് അടിയന്തര അറ്റസ്റ്റേഷന്‍ സേവനം നല്‍കിയിരുന്നു.

പാസ്‌പോര്‍ട്ട്, പി.സി.സി, കോണ്‍സുലാര്‍ അറ്റസ്‌റ്റേഷന്‍ സേവനങ്ങള്‍ എന്നിവയ്ക്കായി അടുത്തിടെ ഇന്ത്യന്‍ എംബസി ഓണ്‍ലൈന്‍ എമര്‍ജന്‍സി അപ്പോയിന്റ്‌മെന്റ് സംവിധാനം അവതരിപ്പിച്ചിരുന്നു.

ന്യൂസ്‌റൂം വാർത്തകൾ വാട്ട്സ്ആപ്പിൽ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന നമ്പറിൽ സന്ദേശം അയക്കുക.

ന്യൂസ്‌റൂം വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.


Latest Related News