Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
അഫ്ഗാൻ സമാധാന ചർച്ചയിൽ ഇന്ത്യയും ഖത്തറിനൊപ്പം ചേരുന്നു,ഇന്ത്യയിൽ നിന്നുള്ള പ്രതിനിധി സംഘം ദോഹയിലെത്തും 

June 22, 2021

June 22, 2021

ന്യൂഡല്‍ഹി: താലിബാനുമായി സമാധാന ചർച്ച നടത്താൻ  ഇന്ത്യന്‍ പ്രതിനിധി സംഘം ഉടനെ ഖത്തറിലെത്തുമെന്ന് റിപ്പോര്‍ട്ട്. മുതിര്‍ന്ന ഖത്തര്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച്  'ദി വയര്‍' ആണ് വാര്‍ത്ത റിപ്പോര്‍ട്ടു ചെയ്തത്. ഒരു വെബിനാറിനിടെ ഖത്തര്‍ പ്രത്യേക തീവ്രവാദ വിരുദ്ധ,മധ്യസ്ഥ ദൂതനായ മുത്‌ലാക്ക് ബിന്‍ മാജിദ് അല്‍ കഹ്താനിയാണ് ഇക്കാര്യം അറിയിച്ചത്. എന്നാല്‍ ഇക്കാര്യത്തില്‍ ഇന്ത്യന്‍ പ്രതികരണം ലഭ്യമായിട്ടില്ല. അഫ്ഗാനില്‍ നാറ്റോ സൈന്യം പിന്‍മാറുകയും രാജ്യത്ത് പുതിയ രാഷ്ട്രീയ കാലാവസ്ഥ ഉണ്ടാവാന്‍ പോവുകയും ചെയ്യുന്ന സാഹചര്യത്തില്‍ താലിബാനുമായി ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ചര്‍ച്ചകള്‍ നടത്തുന്നതായ വാര്‍ത്തകള്‍ നേരത്തെ പുറത്തു വന്നിരുന്നു.

താലിബാന്‍ രാഷ്ട്രീയ കാര്യ വിഭാഗത്തിന്റെ ഓഫിസ് ദോഹയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അഫ്ഗാന്‍ പ്രശ്‌നത്തിന് സമാധാനപരമായ പരിഹാരം കാണാന്‍ ഖത്തര്‍ നേരത്തെ തന്നെ ശ്രമങ്ങള്‍ തുടങ്ങിയിരുന്നു. സമാധാന ചര്‍ച്ചകളിലും ഉടമ്പടികളിലും ഇന്ത്യയുടെ സാന്നിധ്യം ഉണ്ടായിരുന്നു. പ്രത്യേകിച്ചും താലിബാന്‍ അഫ്ഗാന്റെ രാഷ്ട്രീയാധികാര രംഗത്തേക്ക് വരാനുള്ള സാധ്യത ഏറെയുള്ളതിനാല്‍ ഇന്ത്യ അവരുടെ നേതൃത്വവുമായി ചര്‍ച്ച നടത്തുമെന്നുതന്നെയാണ് താന്‍ കരുതുന്നതെന്ന് മുത്‌ലാക്ക് ബിന്‍ മാജിദ് സൂചിപ്പിച്ചു.


Latest Related News