Breaking News
അബുദാബിയില്‍ ഒറ്റത്തവണ ഉപയോഗിക്കാവുന്ന സ്‌റ്റൈറോഫോം ഉല്‍പ്പന്നങ്ങള്‍ നിരോധിക്കുന്നു | ഒമാനില്‍ സര്‍ക്കാര്‍ വെബ്‌സൈറ്റുകള്‍ക്ക് സമാനമായ വ്യാജ സൈറ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് മുന്നറിയിപ്പ് | അബുദാബിയിൽ ജീവനുള്ള കോഴിയെ വിറ്റ സൂപ്പർ മാർക്കറ്റ് അടച്ചുപൂട്ടി  | സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു |
നാട്ടിൽ കുടുങ്ങിയ പ്രവാസികൾക്ക് ഖത്തറിലേക്ക് തിരിച്ചുവരാൻ വഴിയൊരുങ്ങുന്നു,ഖത്തർ എയർവെയ്‌സിനും അനുമതി 

August 14, 2020

August 14, 2020

ദോഹ : കോവിഡിന്റെ പശ്ചാത്തലത്തിൽ നാട്ടിൽ കുടുങ്ങിയ പ്രവാസികൾക്ക് ഖത്തറിലേക്ക് തിരിച്ചു വരാനുള്ള വിമാന സർവീസുകൾ തുടങ്ങുന്നത് സംബന്ധിച്ച് ഇന്ത്യൻ വ്യോമയാന മന്ത്രാലയവും ഖത്തർ എയർവെയ്സും തമ്മിൽ ധാരണയിലെത്തി. ഇതുസംബന്ധിച്ച ധാരണാ പത്രത്തിന്റെ പകർപ്പ് ന്യൂസ്‌റൂമിന്‌ ലഭിച്ചു. ഇന്ന് രാവിലെയാണ് ഇന്ത്യൻ സിവിൽ ഏവിയേഷൻ ജനറൽ ഡയറക്റ്ററേറ്റ് ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്.ഇതനുസരിച്ച് ഖത്തറിൽ നിന്നും ഇന്ത്യയിലേക്കും ഇന്ത്യയിൽ നിന്ന് ഖത്തറിലേക്കും സർവീസ് നടത്താൻ ഖത്തർ എയർവേയ്‌സ് വിമാനങ്ങൾക്കും അനുമതിയുണ്ടാവും. ഈ മാസം പതിനെട്ടിന് ഉത്തരവ് പ്രാബല്യത്തിൽ വരും.

പുതിയ ഉത്തരവനുസരിച്ച്,ഇരു രാജ്യങ്ങൾക്കുമിടയിലെ പ്രതിവാര സർവീസുകളിൽ ഖത്തർ എയർവെയ്സിനും ഇന്ത്യൻ വിമാനക്കമ്പനികൾക്കും സീറ്റുകൾ തുല്യമായി വീതിച്ചു നൽകും.എന്നാൽ ബന്ധപ്പെട്ട സംസ്ഥാന സർക്കാരുകളുടെ അനുമതി കൂടി ഇതിന് ആവശ്യമായി വരും.ഇന്ത്യയിൽ നിന്നുള്ള സർവീസുകളിൽ ഖത്തറിലേക്കുള്ള യാത്രക്കാർക്ക് മാത്രമായിരിക്കും അനുമതിയുണ്ടാവുക.ഖത്തറിൽ സാധുതയുള്ള വിസ കൈവശമുള്ള ഏതൊരു ഇന്ത്യക്കാരനും ഈ വിമാനങ്ങളിൽ ഖത്തറിലേക്ക് തിരിച്ചുവരാൻ അനുമതിയുണ്ടാവും.എന്നാൽ ഖത്തർ പോർട്ടലിൽ രജിസ്റ്റർ ചെയ്ത് അനുമതി വാങ്ങിയിരിക്കണം.ഖത്തറിൽ ഹോട്ടൽ കൊറന്റൈൻ ബുക്ക് ചെയ്യുന്നത് ഉൾപ്പെടെയുള്ള നടപടി ക്രമങ്ങളും പൂർത്തിയാക്കിയിരിക്കണം.

ഇരു വശത്തേക്കുമുള്ള വിമാന ടിക്കറ്റുകൾ വിൽപന നടത്താൻ വിമാനക്കമ്പനികൾക്കും അംഗീകൃത ട്രാവൽ ഏജൻസികൾക്കും മാത്രമാണ് അനുമതിയുണ്ടാവുക.അതേസമയം,ഇതുസംബന്ധിച്ച വിശദമായ വിവരങ്ങൾ ഖത്തർ എയർവെയ്‌സ് വെബ്‌സൈറ്റിൽ ഉടൻ പ്രസിദ്ധീകരിക്കുമെന്നാണ് ലഭ്യമായ വിവരം.വിഷയത്തിൽ ഖത്തർ എയർവെയ്സും ഇന്ത്യൻ സിവിൽ ഏവിയേഷനും തമ്മിൽ ധാരണയിൽ എത്തിയതോടെ അടുത്തയാഴ്ച തന്നെ ഇന്ത്യയിൽ നിന്നും ഖത്തറിലേക്ക് വിമാനങ്ങൾ പറന്നു തുടങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.ഖത്തറിലെ ഇന്ത്യൻ എംബസിയിൽ പേർ രജിസ്റ്റർ ചെയ്തവർക്ക് മാത്രമാണ് ഖത്തറിൽ നിന്നും നാട്ടിലേക്ക് മടങ്ങാൻ അനുമതി ഉണ്ടാവുക.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും വാട്സ്ആപ്പിൽ മുടങ്ങാതെ ലഭിക്കാൻ ഈ ലിങ്കിൽ ചേരുക  


Latest Related News