Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
ലോകകപ്പിലും കൈവിടാതെ ഇന്ത്യ,സന്ദർശകരിൽ രണ്ടാം സ്ഥാനത്ത് ഇന്ത്യ

November 28, 2022

November 28, 2022

അൻവർ പാലേരി 

ദോഹ : ഖത്തറിലെ പ്രവാസി സമൂഹങ്ങൾക്കിടയിൽ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള ഇന്ത്യക്കാർ ഖത്തർ ലോകകപ്പിലും മുന്നിൽ.ലോകകപ്പ് സന്ദർശകരിൽ സൗദി കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ഇന്ത്യയിൽ നിന്നുള്ള ആരാധകരാണെന്ന് ഖത്തർ ടൂറിസം അറിയിച്ചു.

ലോകകപ്പ് മത്സരങ്ങൾ കാണാൻ എത്തിയ സന്ദർശകരിൽ ഏറ്റവും കൂടുതൽ ടിക്കറ്റ് വാങ്ങിയ 10 രാജ്യങ്ങളിൽ ഇന്ത്യയും ഇടം പിടിച്ചിരുന്നു.മത്സരങ്ങൾ കാണാൻ രാജ്യത്ത് എത്തിയവരിൽ 55 ശതമാനവും ഈ പത്ത് രാജ്യങ്ങളിൽ നിന്നുള്ളവരാണ്.ഇവരിൽ പതിനൊന്ന് ശതമാനം സൗദി അറേബ്യയിൽ നിന്നുള്ള ആരാധകരാണെന്നും 9 ശതമാനം ഇന്ത്യയിൽ നിന്നാണെന്നും ഖത്തർ ടൂറിസം (ക്യുടി) ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ, ബെർത്തോൾഡ് ട്രെങ്കൽ അറിയിച്ചു.ഇന്നലെ ദോഹയിലെ മിഷൈറബ് ഡൗൺടൗണിലെ ഹോസ്റ്റ് കൺട്രി മീഡിയ സെന്ററിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

അമേരിക്കയിൽ നിന്ന് 7 ശതമാനം,മെക്സിക്കോ,യുകെ എന്നീ രാജ്യങ്ങളിൽ നിന്നായി 6 ശതമാനം വീതം, അർജന്റീനയിൽ നിന്ന് 4 ശതമാനം,ഈജിപ്ത്, ഇറാൻ, മൊറോക്കോ, സുഡാൻ 3 ശതമാനം വീതം എന്നിങ്ങനെയാണ് കളി കാണാൻ ഖത്തറിൽ എത്തിയ ആരാധകരുടെ കണക്കുകൾ.

ജിസിസി രാജ്യങ്ങളിൽ നിന്നുള്ള സന്ദർശകരുടെ വിവരങ്ങളും അദ്ദേഹം വിശദീകരിച്ചു.

“സന്ദർശകരിൽ മൂന്നിലൊന്ന് ഗൾഫ് സഹകരണ കൗൺസിൽ (ജിസിസി) രാജ്യങ്ങളിൽ നിന്നുള്ളവരാണ്. ഇവരിൽ സൗദി അറേബ്യയിൽ നിന്നാണ് ഏറ്റവും കൂടുതൽ പേർ എത്തിയത്., സൗദിയിൽ നിന്നുള്ള 95 ശതമാനം ആളുകളും കരമാർഗമാണ് വരുന്നത്, ഒമാനിൽ നിന്ന്  57 ശതമാനം ആരാധകർ എത്തി.ബാക്കിയുള്ളവർ യു.എ.ഇ. കുവൈത്ത് എന്നിവിടങ്ങളിൽ നിന്നുള്ളവരാണ്.

അതേസമയം,കോവിഡ് വ്യാപനം രൂക്ഷമായതിനാൽ ചൈനയിൽ നിന്നുള്ള സന്ദർശകരുടെ എണ്ണത്തിൽ ഗണ്യമായ കുറവുണ്ട്.ചൈന അതിർത്തി തുറന്ന് താമസക്കാരെ യാത്ര ചെയ്യാൻ അനുവദിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ട്രെങ്കൽ പറഞ്ഞു. ചൈനയുടെ ഭൂരിഭാഗം അതിർത്തികളും അടച്ചിട്ടിരിക്കുകയാണ്.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/C2rupFykVgXBqmlpJc6amX എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News