Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
രാജ്യാന്തര വിമാനസർവീസുകൾക്കുള്ള വിലക്ക് ഫെബ്രുവരി 28 വരെ നീട്ടി,പ്രത്യേക സർവീസുകളെ ബാധിക്കില്ല

January 30, 2021

January 30, 2021

ന്യൂഡൽഹി : ഇന്ത്യയിൽ കോവിഡ് വ്യാപനത്തെ തുടർന്ന് ഏർപ്പെടുത്തിയ രാജ്യാന്തര വിമാന സർവീസുകൾക്കുള്ള യാത്രാ വിലക്ക് വീണ്ടും നീട്ടി.രാജ്യത്തിന് അകത്തേക്കും പുറത്തേക്കുമുള്ള എല്ലാ വിമാനസർവീസുകൾക്കുമുള്ള വിലക്ക് ഫെബ്രുവരി 28 വരെയാണ് നീട്ടിയത്. അതേസമയം വിവിധ രാജ്യങ്ങളുമായി ഉണ്ടാക്കിയ എയർ ബബിൾ പ്രകാരമുള്ള സർവീസുകളും കാർഗോ സർവീസുകളും തുടരും.

ഖത്തർ ഉൾപെടെ വിവിധ ഗൾഫ് രാജ്യങ്ങളുമായി എയർ ബബിൾ കരാർ നിലവിലുള്ളതിനാൽ ഇത് പ്രകാരമുള്ള നിശ്ചിത സർവീസുകളെ ഇത് ബാധിക്കില്ല.ഡയറക്റ്ററേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ വ്യാഴാഴ്ചയാണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്.
ന്യൂസ്‌റൂം വാർത്തകൾക്കും തൊഴിൽ പരസ്യങ്ങൾ നൽകാനും +974 6620 0167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക.


Latest Related News