Breaking News
അബുദാബിയിൽ ജീവനുള്ള കോഴിയെ വിറ്റ സൂപ്പർ മാർക്കറ്റ് അടച്ചുപൂട്ടി  | സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും |
ഒമിക്രോൺ വകഭേദം ഇന്ത്യയിലും, കർണാടകയിൽ രണ്ട് പേർക്ക് സ്ഥിരീകരിച്ചു

December 02, 2021

December 02, 2021

ഡൽഹി : യൂറോപ്യൻ, അറേബ്യൻ രാജ്യങ്ങൾക്ക് പിന്നാലെ ഇന്ത്യയിലും ഒമിക്രോൺ സാന്നിധ്യം സ്ഥിരീകരിച്ചു. കർണാടകയിലെ 66,46 വയസുള്ള രണ്ട് പുരുഷൻമാർക്കാണ് രോഗം സ്ഥിരീകരിച്ചത്. പത്ത് പേരുടെ ഫലം കൂടെ വരാനുണ്ട് എന്നും കർണ്ണാടക ആരോഗ്യമന്ത്രാലയം അറിയിച്ചു. 

നവംബർ 20 ന് ദക്ഷിണാഫ്രിക്കയിൽ നിന്ന് ബാംഗ്ലൂരിൽ എത്തിയ രണ്ടുപേർക്കാണ് ഒമിക്രോൺ സ്ഥിരീകരിച്ചത്. ഇവർക്ക് ഡെൽറ്റ വകഭേദം ആണ് ബാധിച്ചത് എന്നായിരുന്നു ആദ്യനിഗമനം എങ്കിലും, വിശദമായ പരിശോധനയിൽ ഒമിക്രോൺ ആണെന്ന് സ്ഥിരീകരിക്കുകയായിരുന്നു. അതേസമയം, ഇവർക്ക് ഗുരുതരമായ രോഗലക്ഷണങ്ങൾ ഇല്ലെന്നും, ഭയപ്പെടേണ്ട സാഹചര്യം ഇല്ലെന്നും കർണ്ണാടക സർക്കാർ അറിയിച്ചു.


Latest Related News