Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
ഖത്തറിൽ ഇന്ത്യൻ സർവകലാശാല അടുത്തവർഷം മധ്യത്തോടെയെന്ന് അംബാസിഡർ ഡോ.ദീപക് മിത്തൽ 

November 30, 2020

November 30, 2020

ദോഹ : ഖത്തറിലെ ഇന്ത്യന്‍ പ്രവാസി സമൂഹം ഏറെ നാളായി കാത്തിരിക്കുന്ന ഇന്ത്യന്‍ സര്‍വകലാശാല ഓഫ് കാംപസ് അടുത്ത വര്‍ഷം മധ്യത്തോടെ പ്രവര്‍ത്തനം തുടങ്ങുമെന്ന് അംബാസഡര്‍ ഡോ ദീപക് മിത്തല്‍. കോവിഡ് നിയന്ത്രണങ്ങള്‍ കാരണമാണ് നടപടികള്‍ വൈകുന്നത്. അടുത്ത വര്‍ഷം പകുതിയോടെ ഉദ്ഘാടനം ചെയ്യാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഡിഗ്രി പിജി വിഭാഗങ്ങളിലായി ബിഎ, ബിഎസ് സി ഉള്‍പ്പെടെ നിരവധി കോഴ്സുകളുണ്ടാകുമെന്നും അംബാസഡര്‍ ദോഹയില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

പുനെയിലെ സാവിത്രി ഭായ് ഭുലെ സര്‍വകലാശാലയുടെ ഓഫ് കാംപസാണ് ഖത്തറില്‍ സ്ഥാപിക്കുന്നത്. ഖത്തറിലെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനമായ ഡിപിഎസ്-ഐഎഎസ് സ്ഥാപനവുമായി സഹകരിച്ചാണ് ഓഫ് കാംപസ് ആരംഭിക്കുന്നത്.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക 


Latest Related News