Breaking News
യുഎഇയിൽ 10 വർഷം കാലാവധിയുളള ബ്ലൂ റെസിഡൻസി വിസ പ്രഖ്യാപിച്ചു   | ഖത്തർ വിദേശകാര്യ മന്ത്രാലയ സഹമന്ത്രിക്ക് "ചാമ്പ്യൻ ഓഫ് ഹ്യൂമാനിറ്റേറിയൻ ഡിപ്ലോമസി" അവാർഡ് | ഫിഫ അറബ് കപ്പിന്റെ മൂന്ന് പതിപ്പുകള്‍ക്ക് ആതിഥേയത്വം വഹിക്കാൻ ഖത്തർ | എയർ ഇന്ത്യ എക്സ്പ്രസിന്റെ കണ്ണൂർ-അബുദാബി സർവീസ് മുന്നറിയിപ്പില്ലാതെ റദ്ദാക്കി; വിമാനത്താവളത്തിൽ പ്രതിഷേധം, മറ്റ് രണ്ടു വിമാനങ്ങൾ കൂടി റദ്ദാക്കി | അബുദാബിയിൽ ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശി മരിച്ചു  | ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | എം.​എ. യൂ​സു​ഫ​ലി ഖത്തർ അ​മീ​റു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി | സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു,ഇന്ത്യയിൽ മരുന്നില്ല  | ഇന്ത്യയിൽ പൗരത്വ ഭേദഗതി നിയമം നിലവിൽ വന്നു,ആദ്യം അപേക്ഷിച്ച 14 പേർക്ക് സർട്ടിഫിക്കറ്റുകൾ നൽകി | താഴ്ന്ന വരുമാനക്കാരായ പ്രവാസികൾക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കാൻ  'കൊഡാക',എം-3 മാജിക്കൽ മ്യൂസിക്കൽ മൊമെന്റ്‌സ്‌ വെള്ളിയാഴ്ച |
അഫ്ഘാൻ : ഇന്ത്യ- ഖത്തർ വിദേശകാര്യമന്ത്രിമാർ കൂടിക്കാഴ്ച നടത്തി

August 21, 2021

August 21, 2021

ദോഹ : ഇന്ത്യൻ വിദേശകാര്യമന്ത്രി എസ് ജയശങ്കറും ഖത്തർ വിദേശകാര്യ മന്ത്രി ഷെയ്ഖ് മുഹമ്മദ്‌ ബിൻ അബ്ദുറഹ്മാൻ അൽതാനിയും ദോഹയിൽ കൂടിക്കാഴ്ച നടത്തി. അഫ്ഗാനിലെ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിൽ, അമേരിക്കയിൽ നിന്നും അടിയന്തിരമായി നാട്ടിലേക്ക് മടങ്ങിയ മന്ത്രി യാത്രക്കിടെ ദോഹ സന്ദർശിക്കുകയായിരുന്നു. ട്വിറ്ററിലൂടെ മന്ത്രി തന്നെയാണ് കൂടിക്കാഴ്ചയുടെ വിവരം പുറത്തുവിട്ടത്.

അഫ്ഗാൻ വിഷയത്തിൽ ചില നിർണ്ണായക തീരുമാനങ്ങൾ എടുത്തുവെന്ന സൂചന നൽകിയെങ്കിലും, അവ എന്തൊക്കെ ആണെന്ന് മന്ത്രി വെളിപ്പെടുത്തിയില്ല. 2013 മുതൽ താലിബാന്റെ ചർച്ചകൾക്ക് ഖത്തർ ചുക്കാൻപിടിക്കാറുള്ളതിനാൽ ഇരുരാജ്യങ്ങളും പ്രതീക്ഷയോടെ ആണ് കൂടിക്കാഴ്ചയെ നോക്കിക്കണ്ടത്. അഫ്ഗാനിൽ നിന്നും അമേരിക്കൻ സേന പിന്മാറിയതിലും ഖത്തർ ചെറുതല്ലാത്ത പങ്ക് വഹിച്ചിരുന്നു. ഇന്ത്യയുടെ ചിരവൈരികളായ പാകിസ്താനുമായി താലിബാന് അടുപ്പമുള്ളതിനാൽ, ഖത്തറിന്റെ നിലപാടുകൾ ഈ വിഷയത്തിൽ ഇന്ത്യക്ക് നിർണ്ണായകമായേക്കും.


Latest Related News