Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
അവിദഗ്ധ തൊഴിലാളികൾക്കുള്ള സ്ഥിരം മിനിമം വേതനം ഉടൻ പ്രഖ്യാപിച്ചേക്കും 

September 23, 2019

September 23, 2019

ദോഹ : ഖത്തറിൽ അവിദഗ്ധ തൊഴിലാളികള്‍ക്കുള്ള  മിനിമം വേതനം സംബന്ധിച്ച പ്രഖ്യാപനം വര്‍ഷാവസാനത്തോടെ ഉണ്ടായേക്കുമെന്ന് റിപ്പോർട്ട്. ഇതിനുള്ള ശിപാര്‍ശകള്‍ തൊഴില്‍ മന്ത്രാലയത്തിന് സമര്‍പ്പിച്ചതായി നേരത്തേ ദോഹയിലെ അന്താരാഷ്ട്ര തൊഴില്‍ സംഘടന (ഐ.എല്‍.ഒ) വ്യക്തമാക്കിയിരുന്നു. ഖത്തറിലേക്ക് ഏറ്റവും കൂടുതല്‍ തൊഴിലാളികള്‍ എത്തുന്ന ഇന്ത്യ, നേപ്പാള്‍ എന്നിവിടങ്ങളിലെ അധികൃതരുമായി കൂടിയാലോചനകള്‍ നടത്തിയ ശേഷമാണ് ശിപാര്‍ശകള്‍ സമര്‍പ്പിച്ചത്.

സാമ്പത്തിക ഘടകങ്ങള്‍ പരിഗണിച്ചാണ് മിനിമം വേതനത്തിന്റെ പരിധി ഉള്‍പ്പെടെയുള്ള ശിപാര്‍ശകള്‍ മുന്നോട്ട് വെച്ചത്. ഐ.എല്‍.ഒയുടെ വ്യവസ്ഥകളും മാര്‍ഗനിര്‍ദേശങ്ങളും അനുസരിച്ചുള്ള നടപടികളായിരിക്കും ഉണ്ടാവുക. നിലവില്‍ തൊഴിലാളികള്‍ക്ക് താല്‍ക്കാലിക മിനിമം വേതനമാണ് നല്‍കി വരുന്നത്. സ്ഥിര മിനിമം വേതനത്തില്‍ താമസ, യാത്രാ ആനുകൂല്യങ്ങള്‍ ഉള്‍പ്പെടില്ലെന്നാണ് വിവരം. തൊഴിലാളിയുടെ താമസം, യാത്ര, ജീവിത ചെലവുകള്‍, ഐഡി പുതുക്കല്‍ എന്നിവയെല്ലാം തൊഴിലുടമ നിര്‍വഹിക്കേണ്ടി വരും. വിവേചനങ്ങളില്ലാതെ എല്ലാ രാജ്യങ്ങളില്‍ നിന്നുള്ള തൊഴിലാളികള്‍ക്കും നിശ്ചിത മിനിമം വേതനം ഉറപ്പാക്കുന്നതാണ് പദ്ധതി.


Latest Related News