Breaking News
യുഎഇയിൽ 10 വർഷം കാലാവധിയുളള ബ്ലൂ റെസിഡൻസി വിസ പ്രഖ്യാപിച്ചു   | ഖത്തർ വിദേശകാര്യ മന്ത്രാലയ സഹമന്ത്രിക്ക് "ചാമ്പ്യൻ ഓഫ് ഹ്യൂമാനിറ്റേറിയൻ ഡിപ്ലോമസി" അവാർഡ് | ഫിഫ അറബ് കപ്പിന്റെ മൂന്ന് പതിപ്പുകള്‍ക്ക് ആതിഥേയത്വം വഹിക്കാൻ ഖത്തർ | എയർ ഇന്ത്യ എക്സ്പ്രസിന്റെ കണ്ണൂർ-അബുദാബി സർവീസ് മുന്നറിയിപ്പില്ലാതെ റദ്ദാക്കി; വിമാനത്താവളത്തിൽ പ്രതിഷേധം, മറ്റ് രണ്ടു വിമാനങ്ങൾ കൂടി റദ്ദാക്കി | അബുദാബിയിൽ ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശി മരിച്ചു  | ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | എം.​എ. യൂ​സു​ഫ​ലി ഖത്തർ അ​മീ​റു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി | സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു,ഇന്ത്യയിൽ മരുന്നില്ല  | ഇന്ത്യയിൽ പൗരത്വ ഭേദഗതി നിയമം നിലവിൽ വന്നു,ആദ്യം അപേക്ഷിച്ച 14 പേർക്ക് സർട്ടിഫിക്കറ്റുകൾ നൽകി | താഴ്ന്ന വരുമാനക്കാരായ പ്രവാസികൾക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കാൻ  'കൊഡാക',എം-3 മാജിക്കൽ മ്യൂസിക്കൽ മൊമെന്റ്‌സ്‌ വെള്ളിയാഴ്ച |
ഐ.എം.സി.സി ഖത്തർ നാഷണൽ കമ്മറ്റി യു.റൈസൽ അനുസ്മരണവും ഇഫ്താർ സംഗമവും സംഘടിപ്പിച്ചു

April 09, 2023

April 09, 2023

ന്യൂസ്‌റൂം ബ്യുറോ
ദോഹ :മുന്‍ വൈസ് പ്രസിഡന്റും വടകരയിലെ സാമൂഹ്യ രാഷ്ട്രീയ ജീവ കാരുണ്യ മേഖലയിലെ സജീവ സാന്നിധ്യവുമായിരുന്ന യു. റൈസലിനെ ഖത്തര്‍ ഐ.എം.സി.സി.അനുസ്മരിച്ചു. ന്യൂ റാന്തൽ റെസ്റ്റോറൻ്റ് ഓഡിറ്റോറിയത്തിൽ നടന്ന അനുസ്മരണ പരിപാടിയും ഇഫ്താർ സംഗമവും  ഐ എൻ എൽ സംസ്ഥാന സെക്രട്ടറി സത്താർ കുന്നിൽ ഉൽഘാടനം ചെയ്തു. ഖത്തറിലെ വിവിധ സംഘടനാ നേതാക്കൾ പങ്കെടുത്ത പരിപാടിയിൽ ഐ.എം.സി.സി  പ്രസിഡൻറ് പി.പി.സുബൈർ അധ്യക്ഷനായിരുന്നു.

പ്രകടന പരതയില്ലാതെ നിശബ്ദമായും സൗമ്യതയോടെയും തന്നിലേൽപ്പിക്കപ്പെടുന്ന ഉത്തരവാദിത്തങ്ങൾ പൂർണ്ണമായ ആത്മാർത്ഥതയോടെ പൂർത്തീകരിച്ചിരുന്ന നിഷ്ക്കളങ്കനായ പൊതു പ്രവർത്തകനായിരുന്നു റൈസലെന്ന് സത്താർ കുന്നിൽ അനുസ്മരിച്ചു.

ഹമീദ് മധൂർ( കുവൈത്ത് ഐ.എം.സി.സി) ഷംസീർ അരിക്കുളം ( സംസ്കൃതി) സുഹൈൽ കുറ്റ്യാടി ( ഐ സി എഫ്) പ്രദോഷ് കുമാർ ( അടയാളം ഖത്തർ) ഖലീൽ അമ്പലത്ത് ( യൂണിറ്റി ഖത്തർ) നംഷീർ ബഡേരി , മജീദ് ചിത്താരി (ഐ.എം.സി.സി) എന്നിവർ ആശംസ പ്രസംഗം നടത്തി. റഫീഖ് കോതൂർ സ്വാഗതവും അക്സർ മുഹമ്മദ് നന്ദിയും പറഞ്ഞു.
ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക https://chat.whatsapp.com/KIGk615xlF1ILlMGxpUXqI


Latest Related News