Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
ഖത്തർ ഐ സി എഫ് സ്വാതന്ത്ര്യ ദിന ക്വിസ് മത്സരം,വിജയികളെ പ്രഖ്യാപിച്ചു

August 25, 2022

August 25, 2022

ദോഹ : ഐ സി എഫ് ദോഹ സെൻട്രൽ കമ്മിറ്റി സംഘടിപ്പിച്ച  സ്വാതന്ത്ര്യ ദിന ക്വിസ് മത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു.   രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നിരവധിപേർ പങ്കെടുത്ത മത്സരത്തിൽ നജഫുദീൻ ടി കെ(മൻസൂറ) ഒന്നാം സ്ഥാനം നേടി. മുഹമ്മദ് ഹനീഫ(അൽഖോർ), ഷിറിൻ ഷബീർ (അൽവാബ്‌) എന്നിവർ രണ്ടും മൂന്നും സ്ഥാനങ്ങൾക്ക് അർഹരായി. ഓൺലൈൻ വഴി നടന്ന ചടങ്ങിൽ  ഐ സി എഫ് ഖത്തർ നാഷണൽ ജനറൽ സെക്രട്ടറി ഡോക്ടർ ബഷീർ പുത്തൂപ്പാടമാണ്  വിജയികളെ പ്രഖ്യാപിച്ചത്.

ഒന്നാം സ്ഥാനം നേടിയ നജഫുദീൻ മലപ്പുറം ജില്ലയിലെ വാഴക്കാട് സ്വദേശിയാണ്. ഖത്തറിൽ ഹമദ് ഹോസ്പിറ്റലിൽ ജീവനക്കാരനാണ്.


'സ്വാതന്ത്ര്യം തന്നെ ജീവിതം' എന്ന പ്രമേയത്തിൽ ഐ സി എഫ് ഇന്റർനാഷണൽ പ്രഖ്യാപിച്ച സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായാണ് ക്വിസ് മത്സരം നടന്നത്. നേരത്തെ നടന്ന സോഷ്യൽ ട്വീറ്റ് മത്സരത്തിൽ അബ്ദുൽ സലീം (ബിൻമഹ്മൂദ്) ഒന്നാം സ്ഥാനവും ജസീർ കെട്ടുങ്ങൽ രണ്ടാം സ്ഥാനവും നേടിയിരുന്നു.  സ്റ്റാറ്റസ് വിഡിയോ മത്സരത്തിൽ  തഹാറ ഉമ്മർ (വക്‌റ), മുനാസ് സഖാഫി (ബിൻ മഹ്‌മൂദ്‌)  എന്നിവർ ഒന്നും രണ്ടും സ്ഥാനങ്ങൾക്ക് അർഹരായി. ഐ സി എഫ് ദോഹ സെൻട്രൽ അഡ്മിൻ & പി ആർ വിഭാഗമാണ് മത്സരങ്ങൾക്ക് നേതൃത്വം നൽകിയത്. വിജയികൾക്ക് ഐ സി എഫ് ദോഹ സെൻട്രൽ  കമ്മിറ്റി സർട്ടിഫിക്കറ്റും സമ്മാനവും നൽകും.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാനും പരസ്യങ്ങൾ നൽകാനും ബന്ധപ്പെടുക : +974 33450597.ഫെയ്‌സ്ബുക്കിൽ വാർത്തകൾ ലഭിക്കാൻ https://www.facebook.com/groups/Newsroomcluഎന്നലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News