Breaking News
യുഎഇയിൽ 10 വർഷം കാലാവധിയുളള ബ്ലൂ റെസിഡൻസി വിസ പ്രഖ്യാപിച്ചു   | ഖത്തർ വിദേശകാര്യ മന്ത്രാലയ സഹമന്ത്രിക്ക് "ചാമ്പ്യൻ ഓഫ് ഹ്യൂമാനിറ്റേറിയൻ ഡിപ്ലോമസി" അവാർഡ് | ഫിഫ അറബ് കപ്പിന്റെ മൂന്ന് പതിപ്പുകള്‍ക്ക് ആതിഥേയത്വം വഹിക്കാൻ ഖത്തർ | എയർ ഇന്ത്യ എക്സ്പ്രസിന്റെ കണ്ണൂർ-അബുദാബി സർവീസ് മുന്നറിയിപ്പില്ലാതെ റദ്ദാക്കി; വിമാനത്താവളത്തിൽ പ്രതിഷേധം, മറ്റ് രണ്ടു വിമാനങ്ങൾ കൂടി റദ്ദാക്കി | അബുദാബിയിൽ ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശി മരിച്ചു  | ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | എം.​എ. യൂ​സു​ഫ​ലി ഖത്തർ അ​മീ​റു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി | സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു,ഇന്ത്യയിൽ മരുന്നില്ല  | ഇന്ത്യയിൽ പൗരത്വ ഭേദഗതി നിയമം നിലവിൽ വന്നു,ആദ്യം അപേക്ഷിച്ച 14 പേർക്ക് സർട്ടിഫിക്കറ്റുകൾ നൽകി | താഴ്ന്ന വരുമാനക്കാരായ പ്രവാസികൾക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കാൻ  'കൊഡാക',എം-3 മാജിക്കൽ മ്യൂസിക്കൽ മൊമെന്റ്‌സ്‌ വെള്ളിയാഴ്ച |
ലോക അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പ് : പ്രധാന വേദികളും ഗതാഗത നിയന്ത്രണവും

September 24, 2019

September 24, 2019

ദോഹ: സെപ്റ്റംബര്‍ 27ന് ആരംഭിക്കുന്ന ലോക അത്ലറ്റിക്സ് ചാമ്ബ്യന്‍ഷിപ്പിന്റെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ പൂർത്തിയായി.213 രാജ്യങ്ങളില്‍ നിന്നുള്ള താരങ്ങള്‍ മാറ്റുരക്കുന്ന ചാമ്പ്യൻഷിപ്പിന്റെ സുരക്ഷ ഉറപ്പാക്കുന്നതിന് ശക്തമായ തയാറെടുപ്പുകളാണ് മാസങ്ങള്‍ക്കുമുമ്പേ നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. പ്രധാന മത്സരങ്ങള്‍ നടക്കുന്ന ഖലീഫ രാജ്യാന്തര സ്റ്റേഡിയം, മാരത്തണ്‍, നടത്തം, റേസ് വാക്ക് തുടങ്ങിയ ദീര്‍ഘദൂര ഓട്ടമത്സരങ്ങള്‍ നടക്കുന്ന കോര്‍ണിഷ്, പ്രധാന പരിശീലനവേദിയായ ഖത്തര്‍ സ്പോര്‍ട്സ് ക്ലബ് എന്നിവയാണ് ചാമ്പ്യൻഷിപ്പിന്റെ പ്രധാന വേദികള്‍.

മാരത്തണ്‍, നടത്ത മത്സര ഇനങ്ങള്‍ നടക്കുന്ന ദോഹ കോര്‍ണിഷും പരിസരവും സുരക്ഷിതമാക്കുന്നതിനും ഏറ്റവും മികച്ച രീതിയില്‍ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നതിനും ആവശ്യമായ സുരക്ഷാക്രമീകരണങ്ങള്‍ നടപ്പാക്കിക്കഴിഞ്ഞതായി മാരത്തണ്‍ സെക്യൂരിറ്റി ഡയറക്ടര്‍ ക്യാപ്റ്റന്‍ സഈദ് ജുമാ അല്‍ ഹിത്മി പറഞ്ഞു.
മത്സരങ്ങളുടെ ഭാഗമായി ചില ദിവസങ്ങളില്‍ കോര്‍ണിഷ് റോഡും സമീപത്തുള്ള ചില റോഡുകളും താല്‍ക്കാലികമായി അടച്ചിടും. എന്നാല്‍, മേഖലയിലെ ഗതാഗതനീക്കത്തെ ഒരുനിലക്കും ബാധിക്കാതെയായിരിക്കും ഇത് നടപ്പാക്കുക. ചാമ്പ്യൻഷിപ്പിന്റെ വിജയമാണ് ലക്ഷ്യമെന്നും അടച്ചിടുന്ന സമയങ്ങളില്‍ സമാന്തര പാതകള്‍ ഉപയോഗിച്ച്‌ എല്ലാവരും സഹകരിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.

ടെലിവിഷന്‍, റേഡിയോ, പത്രം, ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ തുടങ്ങിയ മേഖലകളില്‍ നിന്നായി 2500ഓളം മാധ്യമപ്രവര്‍ത്തകരെയാണ് ദോഹയിലേക്ക് പ്രതീക്ഷിക്കുന്നതെന്നും ക്യാപ്റ്റന്‍ അല്‍ അബ്ദുല്ല വ്യക്തമാക്കി. ഇതിനിടെ, ഇന്ത്യന്‍ താരങ്ങള്‍ ഞായറാഴ്ച മുതല്‍ തന്നെ എത്തിത്തുടങ്ങിയിരുന്നു. ദോഹ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇവരെ സ്വീകരിക്കാന്‍ വളന്‍റിയര്‍മാര്‍ സജ്ജമാണ്. പ്രത്യേക ബസുകളിലാണ് ഇവരെ താമസസ്ഥലത്തേക്ക് എത്തിക്കുന്നത്.

ഗതാഗത നിയന്ത്രണം ഇങ്ങനെ :
സെപ്തംബർ 28 (ശനി) - രാവിലെ 11.30 ന് സ്ത്രീകളുടെയും പുരുഷൻമാരുടെയും 50 കിലോമീറ്റർ മാരത്തോൺ.

സെപ്തംബർ 29(ഞായർ) - രാവിലെ 11.30 ന് സ്ത്രീകളുടെ 20 കിലോമീറ്റർ മാരത്തോൺ.

ഒക്ടോബർ 4(വെള്ളി) - രാവിലെ 11.30 ന് പുരുഷ വിഭാഗം മാരത്തോൺ.

ഒക്ടോബർ 5(ശനി) - രാവിലെ 11.59ന് പുരുഷ വിഭാഗം മാരത്തോൺ.

സെപ്തംബർ 27 മുതൽ ഒക്ടോബർ 6 വരെ 10 ദിവസങ്ങളിലായാണ് ദോഹ കോർണിഷിൽ സ്ത്രീകൾക്കും പുരുഷന്മാർക്കുമുള്ള മാരത്തോൺ മത്സരങ്ങൾ നടക്കുക.ഈ ദിവസങ്ങളിൽ ദോഹ കോർണിഷിലും അതോടനുബന്ധിച്ചുള്ള റോഡുകളിലും ഗതാഗത നിയന്ത്രണമുള്ളതിനാൽ നിശ്ചിത സമയങ്ങളിൽ വാഹനങ്ങൾക്ക് പ്രവേശനം ഉണ്ടായിരിക്കില്ല.സ്ത്രീകൾക്കും പുരുഷന്മാർക്കുമായി 24 ഓളം മാരത്തോൺ മത്സരങ്ങളാണ് ഈ ദിവസങ്ങളിൽ ദോഹ കോർണിഷിൽ നടക്കുക.


Latest Related News