Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
സൗദി അരാംകോ ആക്രമണം : ഇന്ധന വില കൂടി 

September 16, 2019

September 16, 2019

28 വര്‍ഷത്തിനിടെ അസംസ്‌കൃത എണ്ണ വിലയില്‍ ഒറ്റ ദിവസം കൊണ്ട് ഉണ്ടാകുന്ന ഏറ്റവും വലിയ വില വര്‍ധനയാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്.

റിയാദ്: സൗദി അറേബ്യയിലെ അരാംകോ എണ്ണ സംസ്‌കരണ ശാലകളിലെ ഭീകരാക്രമണത്തെ തുടര്‍ന്ന് ഉല്‍പ്പാദനം വെട്ടിക്കുറച്ച സാഹചര്യത്തില്‍ വിപണിയില്‍ എണ്ണവില കുതിക്കുന്നു. അന്താരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണവില 13 ശതമാനം വര്‍ധിച്ച്‌ ബാരലിന് 68.06 ഡോളര്‍ എന്ന നിലയിലെത്തി. അമേരിക്കന്‍ അസംസ്‌കൃത എണ്ണവില ബാരലിന് 10.2 ശതമാനം വര്‍ധിച്ച്‌ 60.46 ഡോളറിലെത്തി. 

അന്താരാഷ്ട്ര വിപണിയില്‍ ബാരലിന് 80 ഡോളര്‍ വരെ വില ഉയരുമെന്നാണ് വിലയിരുത്തല്‍. 28 വര്‍ഷത്തിനിടെ അസംസ്‌കൃത എണ്ണ വിലയില്‍ ഒറ്റ ദിവസം കൊണ്ട് ഉണ്ടാകുന്ന ഏറ്റവും വലിയ വില വര്‍ധനയാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്.

അരാംകോ സംസ്‌കരണ ശാലകളിലെ ഭീകരാക്രമണത്തെ തുടര്‍ന്ന് സൗദിയില്‍ എണ്ണ ഉല്‍പാദനം പകുതിയായി കുറഞ്ഞിരുന്നു. ലോകത്തെ ഏറ്റവും വലിയ എണ്ണ സംസ്‌കരണശാലയായ അബ്‌ഖൈക് അരാംകോയിലും ഖുറൈസ് എണ്ണശാലയിലുമാണ് ശനിയാഴ്ച ഹൂതികളുടെ ഡ്രോണ്‍ ആക്രമണത്തെ തുടര്‍ന്ന് വന്‍ അഗ്‌നിബാധയാണുണ്ടായത്. ഇതാണ് ഉല്‍പാദനം പകുതി കുറയാന്‍ കാരണമായത്.
അബ്‌ഖൈക് പ്ലാന്റ് പൂര്‍വസ്ഥിതിയിലാവാന്‍ വൈകിയാല്‍ ആഗോള വിപണിയില്‍ പ്രതിസന്ധി രൂക്ഷമാവും.


Latest Related News