Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഖത്തറില്‍ ഹോട്ടല്‍ ക്വാറന്റൈന്‍ ഓഗസ്റ്റ് 31 വരെ നീട്ടി

March 25, 2021

March 25, 2021

ദോഹ: ഖത്തറില്‍ ഹോട്ടല്‍ ക്വാറന്റൈന്‍ കാലാവധി ഈ വര്‍ഷം ഓഗസ്റ്റ് 31 വരെ നീട്ടി. ഇന്ത്യ ഉള്‍പ്പെടെയുള്ള റെഡ് സോണ്‍ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കുള്ള ഹോട്ടല്‍ ക്വാറന്റൈന്‍ കാലാവധിയാണ് ഇപ്പോള്‍ നീട്ടിയിരിക്കുന്നത്. ഡിസ്‌കവര്‍ ഖത്തറിന്റെ വെബ്‌സൈറ്റില്‍ ഓഗസ്റ്റ് 31 വരെയുള്ള തിയ്യതികളിലെ ഹോട്ടല്‍ ക്വാറന്റൈന്‍ ബുക്കിങ് ഇപ്പോള്‍ ലഭ്യമാക്കിയിട്ടുണ്ട്. 

നേരത്തേ ഈ വര്‍ഷം മെയ് 31 വരെ ആയിരുന്നു ഹോട്ടല്‍ ക്വാറന്റൈനായി നിശ്ചയിച്ച കാലാവധി. ഖത്തരി പൗരന്മാര്‍, അവരുടെ കുടുംബം, പെര്‍മനന്റ് റസിഡന്‍സി പെര്‍മിറ്റുള്ളവര്‍, ജി.സി.സി പൗരന്മാര്‍, തുടങ്ങിയവര്‍ക്കാണ് നിലവില്‍ രാജ്യത്തേക്ക് പ്രവേശനം അനുവദിച്ചിട്ടുള്ളത്. 


ഡിസ്കവർ ഖത്തറിന്റെ വെബ്സൈറ്റ്

ഖത്തര്‍ ഐ.ഡിയുള്ളവര്‍ ഖത്തര്‍ പോര്‍ട്ടലില്‍ നിന്ന് എക്സപ്ഷനല്‍ എന്‍ട്രി പെര്‍മിറ്റ് എടുക്കണം. നിലവില്‍ ഖത്തറില്‍ ഉള്ളവര്‍ക്ക് രാജ്യം വിടുമ്പോള്‍ ഓട്ടോമാറ്റിക്കായി എന്‍ട്രി പെര്‍മിറ്റ് ലഭിക്കും.

അതേസമയം ഖത്തര്‍ സര്‍ക്കാര്‍ ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. ഖത്തറില്‍ ജനിതകമാറ്റം വന്ന വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയതും കൊവിഡ് കേസുകളുടെ എണ്ണം വര്‍ധിക്കുന്നതുമാണ് ക്വാറന്റൈന്‍ കാലാവധി നീട്ടാന്‍ കാരണമെന്നാണ് അറിയുന്നത്. വെള്ളിയാഴ്ച മുതല്‍ ഖത്തറില്‍ കര്‍ശനമായ നിയന്ത്രണങ്ങള്‍ ഉണ്ടാകുമെന്ന് നേരത്തേ സര്‍ക്കാര്‍ അറിയിച്ചിരുന്നു. 

ഖത്തറിലെ ഹോട്ടല്‍ ക്വാറന്റൈനെ കുറിച്ചുള്ള വിശദമായ വിവരങ്ങള്‍ ഡിസ്‌കവര്‍ ഖത്തറിന്റെ വെബ്‌സൈറ്റില്‍ ലഭിക്കും. 


ന്യൂസ് റൂം വാര്‍ത്തകള്‍ക്കായുള്ള പുതിയ ആന്‍ഡ്രോയിഡ് ആപ്പ് NewsRoom Connect ഡൗണ്‍ലോഡ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.

ന്യൂസ് റൂം വാര്‍ത്തകള്‍ വാട്ട്‌സ്ആപ്പില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് മെസേജ് അയക്കൂ.

ന്യൂസ് റൂം വാര്‍ത്തകള്‍ ടെലിഗ്രാമില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.

ന്യൂസ് റൂം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് പേജ് ലൈക്ക് ചെയ്യൂ.


Latest Related News