Breaking News
ഒമാനില്‍ സര്‍ക്കാര്‍ വെബ്‌സൈറ്റുകള്‍ക്ക് സമാനമായ വ്യാജ സൈറ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് മുന്നറിയിപ്പ് | അബുദാബിയിൽ ജീവനുള്ള കോഴിയെ വിറ്റ സൂപ്പർ മാർക്കറ്റ് അടച്ചുപൂട്ടി  | സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു |
ഖത്തറിൽ ഹോട്ടൽ കൊറന്റൈനിലുള്ളവർക്ക് ആന്റിബോഡി പരിശോധന,ഫലം നെഗറ്റിവ് ആകുന്നവർക്ക് രണ്ടാം ദിവസം പുറത്തുപോകാമെന്ന് ഡിസ്കവർ ഖത്തർ

September 20, 2021

September 20, 2021

അൻവർ പാലേരി 

ദോഹ: രണ്ട് ഡോസ് വാക്സിനുകളും സ്വീകരിച്ച ശേഷം ഇന്ത്യയിൽ നിന്നും  ഖത്തറിൽ തിരിച്ചെത്തുന്നവർക്ക് ഹോട്ടൽ ക്വാറന്റൈൻ വ്യവസ്ഥയിൽ ഇളവുണ്ടോ എന്ന സംശയങ്ങൾക്ക് ഒടുവിൽ ഔദ്യോഗിക സ്ഥിരീകരണം..നിലവിൽ ഇന്ത്യയിൽ നിന്ന് വാക്സിനെടുത്ത് തിരിച്ചെത്തുന്നവർക്ക് പത്ത് ദിവസമാണ് ഹോട്ടൽ ക്വാറന്റൈനിന് നിർദ്ദേശിച്ചിട്ടുള്ള കാലയളവെങ്കിലും , ഹോട്ടലിൽ നടത്തുന്ന ആന്റിബോഡി  പരിശോധനയിൽ ഫലം പോസറ്റിവ് ആവുകയും തുടർന്ന് നടത്തുന്ന പരിശോധനയിൽ കോവിഡ് നെഗറ്റിവ് ആവുകയും ചെയ്‌താൽ  ക്വാറന്റൈൻ അവസാനിപ്പിക്കാൻ നിർദ്ദേശം ലഭിക്കുന്നതായി നേരത്തെ  "ന്യൂസ്റൂം" റിപ്പോർട്ട് ചെയ്തിരുന്നു. പിന്നാലെയാണ് ഇതുസംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് എത്തുന്നത്.

സാധാരണ നിലയിൽ  ക്വാറന്റൈൻ കാലയളവ് ആരംഭിച്ച ശേഷം ഒൻപതാം ദിവസമാണ് പരിശോധന നടത്തുന്നത്.. എന്നാൽ, താല്പര്യമുള്ള വ്യക്തികൾക്ക് രണ്ടാം ദിവസം തന്നെ റാപിഡ് ആന്റിബോഡി ടെസ്റ്റ്‌ നടത്താവുന്നതാണ്. പോസിറ്റീവ് ആണ് ഫലം എങ്കിൽ ക്വാറന്റൈനിൽ തുടരണം. എന്നാൽ കോവിഡ്  ഫലം നെഗറ്റീവ് ആണെങ്കിൽ അതോടെ ക്വാറന്റൈൻ അവസാനിപ്പിക്കാൻ കഴിയും. ഒപ്പം മുൻകൂറായി ഹോട്ടലിൽ അടച്ച പണം തിരികെ ലഭിക്കുമെന്നും അധികൃതർ അറിയിച്ചു. ഹമദ് വിമാനത്താവളത്തിൽ എത്തുന്ന സമയത്ത് ആവശ്യമായ രേഖകൾ കയ്യിൽ കരുതണമെന്നും ഡിസ്കവർ  ഖത്തർ തങ്ങളുടെ വെബ്‌സൈറ്റിൽ ഓര്മിപ്പിച്ചിട്ടുണ്ട്.

 


Latest Related News