Breaking News
ഒമാനില്‍ സര്‍ക്കാര്‍ വെബ്‌സൈറ്റുകള്‍ക്ക് സമാനമായ വ്യാജ സൈറ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് മുന്നറിയിപ്പ് | അബുദാബിയിൽ ജീവനുള്ള കോഴിയെ വിറ്റ സൂപ്പർ മാർക്കറ്റ് അടച്ചുപൂട്ടി  | സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു |
ഖത്തറിൽ ഹോളിഡേ ഹോം ലൈസൻസ് നിർബന്ധമാക്കുന്നു, ലൈസൻസ് ഇല്ലാതെ കെട്ടിടം വാടകയ്ക്ക് നൽകിയാൽ കനത്ത പിഴ

January 13, 2022

January 13, 2022

ദോഹ : താമസത്തിന് യോഗ്യമായ കെട്ടിടങ്ങൾ ഹോളിഡേ ഹോം അടിസ്ഥാനത്തിൽ വാടകയ്ക്ക് നൽകണമെങ്കിൽ ലൈസൻസ് സ്വന്തമാക്കണമെന്ന് ഖത്തർ ടൂറിസം മന്ത്രാലയം. 'ഹോളിഡേ ഹോം ലൈസൻസ്' സ്വന്തമാക്കിയ ശേഷം Airbnb, Booking.com, Holidayhomes.com, vrbo തുടങ്ങിയ വെബ്‌സൈറ്റുകളിലൂടെ കെട്ടിടങ്ങൾ താമസ ആവശ്യത്തിന് വാടകയ്ക്ക് നൽകാം. ലൈസൻസ് സംബന്ധിച്ച സംശയങ്ങളുമായി നിരവധി പേർ മന്ത്രാലയത്തെ ബന്ധപ്പെടുന്നുണ്ട് എന്നതിനാൽ, നടപടിക്രമങ്ങൾ ലഘൂകരിച്ചിട്ടുണ്ട് എന്നും, ഒരാഴ്ച്ച കൊണ്ടുതന്നെ ലൈസൻസ് സ്വന്തമാക്കാൻ കഴിയുമെന്നും ടൂറിസം ലൈസൻസിങ് വിഭാഗം ഡയറക്ടർ മുഹമ്മദ്‌ അൽ അൻസാരി അറിയിച്ചു. 

ഈ നിയമാവലികൾ പാലിക്കാതെ, ലൈസൻസ് ഇല്ലാതെ കെട്ടിടങ്ങൾ വാടകയ്ക്ക് കൊടുത്തതായി കണ്ടെത്തിയാൽ രണ്ട് വർഷം തടവോ 2 ലക്ഷം റിയാൽ പിഴയോ ലഭിക്കുമെന്നും അൻസാരി വ്യക്തമാക്കി. ആതിഥ്യമര്യാദ ഖത്തറിന്റെ സവിശേഷതകളിൽ ഒന്നാണെന്നും, ഈ വർഷം നടക്കാനിരിക്കുന്ന ലോകകപ്പിന്റെ സമയത്ത്, ലൈസൻസ് സ്വന്തമാക്കിയ ശേഷം സ്ഥലങ്ങൾ അതിഥികൾക്കായി വിട്ടുകൊടുത്ത് വരുമാനം ഉണ്ടാക്കാൻ എല്ലാവരും ശ്രമിക്കണമെന്നും അഭിപ്രായപ്പെട്ടു. ഹോളിഡേ ഹോം സർട്ടിഫിക്കറ്റുമായി എല്ലാ വിവരങ്ങളും ടൂറിസം മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് ആയ http://www.qatartourism.com ൽ ലഭ്യമാണ്. ഓരോ കെട്ടിടത്തിനും അഞ്ചുവർഷത്തേക്കാണ് ലൈസൻസ് ലഭിക്കുക. കെട്ടിടത്തിലെ സൗകര്യങ്ങളിൽ അതിഥികൾ തൃപ്തരാണോ എന്ന് നിരന്തരം പരിശോധിക്കുമെന്നും, മോശം പ്രകടനം കാഴ്ച്ചവെക്കുന്ന കെട്ടിടങ്ങളുടെ ലൈസൻസ് റദ്ദാക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.


Latest Related News