Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
ഹിന്ദുത്വ തീവ്രവാദികളുടെ ആക്രമണം,ഛത്തീസ്ഗഢില്‍ നിന്ന് ക്രിസ്ത്യാനികൾ പലായനം ചെയ്യുന്നു

December 23, 2022

December 23, 2022

ന്യൂസ്‌റൂം ബ്യുറോ 

ന്യൂഡല്‍ഹി :തീവ്രഹിന്ദുത്വ സംഘടനകളുടെ ആക്രമണത്തില്‍ നിന്നു രക്ഷപ്പെടാൻ ഛത്തീസ്ഗഢില്‍ ക്രിസ്തുമതം സ്വീകരിച്ചവര്‍ പാലായനംചെയ്യുന്നു.

ആദിവാസി മേഖലയായ ബസ്തറിലെ നാരായണ്‍പുര്‍ ജില്ലയില്‍മാത്രം നൂറോളം കൂടുംബങ്ങളാണ് സ്റ്റേഡിയത്തിലും തുറന്ന പ്രദേശങ്ങളിലും പള്ളികളിലും ജീവന്‍രക്ഷിക്കാന്‍ അഭയംതേടിയത്. അറുപതോളം കുടുംബങ്ങളെ ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്ന് നാരായണ്‍പുര്‍ ക്രിസ്ത്യന്‍ സൊസൈറ്റി പ്രസിഡന്റ് സുഖ്മാന്‍ പൊതായ് പറഞ്ഞു. ഭട്പാല്‍, മോഡേംഗ, ഗോഹ്ദ, ബൊര്‍വാണ്ട് നഗരങ്ങളിലും അക്രമങ്ങളുണ്ടായി. ആരാധനാലയങ്ങള്‍ തകര്‍ത്ത സംഘങ്ങള്‍ സ്ത്രീകളെയും കുട്ടികളെയും വെറുതെവിട്ടില്ല.

ചേരാങ് ഗ്രാമത്തില്‍ ക്രൂരമര്‍ദനത്തിനിരയായ അമ്പതോളം  വിശ്വാസികള്‍ വീടുവിട്ടോടി. ഒക്ടോബറില്‍ മൂന്ന്, നവംബറില്‍ 15, ഡിസംബറില്‍ 21 തവണയുമാണ് ആക്രമണങ്ങളുണ്ടായതെന്ന് പരാതിക്കാരെ ഉദ്ധരിച്ച്‌ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഞായറാഴ്ച മാത്രം 20 അക്രമങ്ങളുണ്ടായി. സംസ്ഥാനത്തെ കോണ്‍ഗ്രസ് സര്‍ക്കാരും പൊലീസും നടപടിയെടുക്കുന്നില്ല എന്ന് ആരോപിച്ചും കേസെടുക്കണമെന്ന് ആവശ്യപ്പെട്ടും നാരായണ്‍പുര്‍ കലക്ടറേറ്റില്‍ ആയിരങ്ങള്‍ കുത്തിയിരുപ്പ് സമരം നടത്തി. കലക്ടര്‍ക്ക് നിവേദനവും നല്‍കി. പരിക്കേറ്റവരുടെ ചിത്രമടക്കം പരാതി നല്‍കിയിട്ടും കേസെടുക്കുന്നതിനു പകരം പരാതിക്കാരെ മറ്റിടങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിക്കാന്‍ ശ്രമിച്ചെന്നും ആക്ഷേപമുണ്ട്.

ബിജെപി നാരായണ്‍പുര്‍ ജില്ലാ പ്രസിഡന്റ് രൂപസായ് സലാം, ബേനൂര്‍ ഗ്രാമത്തിലെ പ്രസിഡന്റ് ഫുല്‍ധര്‍ കച്ചനം, ഭട്പാലിലെ നേതാവ് ശ്യാംലാല്‍ പൊതായ്, അന്തഗഢിലെ പ്രസിഡന്റ് ഭോജരാജ് നാഗ് തുടങ്ങിയര്‍ക്കെതിരെയാണ് പരാതിയെന്ന് ദ് വയര്‍ റിപ്പോര്‍ട്ട് ചെയ്തു. ആര്‍എസ്‌എസാണ് അക്രമികളെ ഇളക്കിവിടുന്നതെന്ന് ഗ്രാമീണര്‍ പറയുന്നു. പതിനഞ്ചോളം ഗ്രാമങ്ങളിലാണ് സ്ഥിതി രൂക്ഷം. ഇവിടെനിന്ന് ക്രിസ്ത്യാനികളെ പുറത്താക്കുകയാണ് ലക്ഷ്യമെന്നും കടുത്ത വിവേചനം നേരിടുകയാണെന്നും ഇവര്‍ മാധ്യമങ്ങളോട് പറഞ്ഞു. ഗോണ്ട്, മുരിയ ഗോത്രവിഭാഗങ്ങളാണ് ഭൂരിപക്ഷം ഗ്രാമീണരും. ഇവരില്‍ പലരും ക്രിസ്തുമതം സ്വീകരിച്ചതാണ് ആര്‍എസ്‌എസിനെ പ്രകോപിപ്പിച്ചത്.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/HHOGGyLPTMH45QRaxZQRyz എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News